1470-490

കേരള ഫീഡ്സിന്റ ഒരു കൈ താങ്ങ്

ചാലക്കുടി
മേലൂർ,പ്രകൃതി ക്ഷോഭത്തില്‍ തൊഴുത്ത് നഷ്ടപ്പെട്ട ക്ഷീര കര്‍ഷകനായ മനക്കലാന്‍ പൗലോസിന് കേരള ഫീഡ്‌സിന്റെ കൈത്താങ്ങ്.20 ചാക്ക് കാലിത്തീറ്റയാണ് സൗജന്യമായി നല്‍കിയത്.മേലൂര്‍ ക്ഷീരോല്‍
പ്പാദക സംഘത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് കാലിത്തീറ്റ കൈമാറി.പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിതയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ റാഫി പോള്‍ മുഖ്യാതിഥിയായി.സംഘം പ്രസിഡന്റ് വി.ഡി.തോമസ്,പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യ സതി ബാബു,പി.എ,സാബു,വനജ ദിവാകരന്‍,മേലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ.കൃഷ്ണന്‍, കേരള ഫീഡ്‌സ് ഓഫീസര്‍ ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510