1470-490

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കി

കോവിഡില്‍ ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരായ 45 കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കി. തളിക്കുളം ബഡ്സ് സ്കൂളിലെ 45 വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്. തളിക്കുളം ബ്ലോക്ക് പഞ്ചായത്തും വലപ്പാട് വിദ്യാഭ്യാസ ഉപജില്ലയും
സപ്ലൈകോയും സംയുക്തമായാണ് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കിയത്. 2020 സെപ്തംബര്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവിലെ ഭക്ഷ്യ ഭദ്രതാ അലവന്‍സാണ് ഇപ്പോള്‍
വിതരണം ചെയ്തത്.
1 കിലോ ചെറുപയര്‍, 500 ഗ്രാം വന്‍പയര്‍, 500 ഗ്രാംതുവരപ്പരിപ്പ്, 500 ഗ്രാം കടല (വെള്ള), 500 ഗ്രാം റാഗിപ്പൊടി/അരിപൊടി, 1 ലിറ്റര്‍ വെളിച്ചെണ്ണ, 1 കിലോ പഞ്ചസാര, 1 കിലോ ആട്ട, 200 ഗ്രാം മുളക്പൊടി, 200 ഗ്രാം മല്ലിപൊടി, 100 ഗ്രാം മഞ്ഞള്‍പൊടി ഉള്‍പ്പെടെ 11 ഇനങ്ങളടങ്ങുന്ന ഭക്ഷ്യ കിറ്റാണ് വിതരണം ചെയ്തത്. ആര്‍ ആര്‍ ടി ടീമിന്‍റെ സഹായത്തോടെ ഭക്ഷ്യ കിറ്റ് വീടുകളിലെത്തിച്ചു നല്‍കിയതായി ബഡ്സ് സ്കൂള്‍ ടീച്ചര്‍ റിയ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510