1470-490

നഗരസഭയിൽ നടക്കുന്നത് അനധികൃത നിയമനങ്ങളും കൊള്ളരുതായ്മകളും ബി.ജെ.പി. കൌൺസിലർമാർ

തലശ്ശേരി:നഗരസഭയിൽ നടക്കുന്നത് അനധികൃത നിയമനങ്ങളും കൊള്ളരുതായ്മകളുമാണെന്ന് ബി.ജെ.പി. കൌൺസിലർമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.-തലായ് വാർഡിൽ പ്രവർത്തിക്കുന്ന തീരദേശ പോലിസ് സ്റ്റേഷനിൽ ഒഴിവ് വന്ന സ്വീപ്പർ തസ്തികയിൽ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് സി.പി.ഐ.എം പ്രവർത്തകയെ നിയമിച്ചത്.- ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിപ്പെട്ടിട്ടും തെറ്റ് തിരുത്തിയില്ല.- തലശ്ശേരി ഗവ.ആശുപത്രിയിലും രാഷ്ടിയതാൽപര്യത്തോടെ നിയമനം നടത്തി – കോ വിഡ് വാക്സിനേഷൻ കാര്യത്തിലും രാഷ്ടിയതാൽപര്യങ്ങളാണ് നഗരസഭ പുലർത്തുന്നത് – വാർഡ് കൌൺസിലർമാർക്ക് ഒന്നിലും വലിയ റോളുകൾ നൽകുന്നില്ല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പ്രാദേശിക സി.പി.എം.നേതാക്കളാണ് നിയന്ദ്രിക്കുന്നത്- വാക്സിൻ നൽകുന്നതിൽ പോലും മറ്റുള്ളവരെ തഴഞ്ഞ് സി.പി.ഐ.എം.ബന്ധുക്കൾ പരിഗണിക്കപ്പെടുന്നു.’ നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.- അന്ധമായ രാഷ്ടിയനിലപാടുകൾ മാറ്റുന്നില്ലെങ്കിൽ ബി.ജെ.പി. കൌൺസിലർമാർ പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്നും പ്രതിപക്ഷ നേതാവ്കെ കെ.ലിജേഷ് മുന്നറിയിപ്പ് നൽകി -, ഇ.ആശ, കെ.അജഷ്, ജ്യോതിഷ്കുമാർ, അഡ്വ.മിലി ചന്ദ്ര, പ്രീത പ്രദീപ്, വി.മജ്മ, കെ.ബിന്ദു സംബന്ധിച്ചു.-

Comments are closed.