1470-490

സർക്കാർ അടിയന്തിരമായി നഷ്ടപരിഹാരം നൽകണമെന്നു മോട്ടോർ തൊഴിലാളി ഫെഡറേഷൻ

തലശേരി:കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബത്തിനും തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്കും സർക്കാർ അടിയന്തിരമായി നഷ്ടപരിഹാരം നൽകണമെന്നു മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി ) സംസ്ഥാന സെക്രട്ടറി പി.ജനാർദ്ദനൻ ആവശ്യപ്പെട്ടു.ദേശീയ ദുരന്തനിവാരണ നിയമപ്രകാരം നഷ്ടപരിഹാരം അവകാശമാണ്.ഈക്കാര്യത്തിലുള്ള കോടതി നിലപാടും ശ്രദ്ധേയമാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഉരുണ്ടു കളി ദുരിതമനുഭവിക്കുന്നവരോട് കാണിക്കുന്ന കടുത്ത വഞ്ചനയാണ്. കോ വിഡ് സെസ്’ – വാക്സിൻ ചലഞ്ച് എന്നിവയിലൂടെ സമാഹരിക്കുന്ന ഫണ്ടിൽ നിന്നുള്ള ചെറിയ വിഹിതം മാത്രമാണ് നഷ്ടപരിഹാരമായി നൽകേണ്ടത്.ഈ അവകാശം നേടിയെടുക്കുന്നതിന് തൊഴിലാളികൾ ഒന്നിക്കണമെന്നും അദ്ദേഹം അദ്യർത്ഥിച്ചു. ഇതര ട്രെയ്ഡ് യൂണിയൻ നേതൃത്വം ഈ വിഷയം ഗൗരവത്തിൽ എടുക്കണമെന്നും ജനാർദ്ദനൻ ആവശ്യപ്പെട്ടു.

Comments are closed.