1470-490

പാതയോരങ്ങളിലെ കൈയേറ്റങ്ങള്‍: നടപടിക്കൊരുങ്ങി ശ്രീനാരായണപുരം പഞ്ചായത്ത്

ശ്രീനാരായണപുരം:റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍, കാഴ്ചമറയ്ക്കുന്ന വസ്തുക്കള്‍ എന്നിവ നീക്കം ചെയ്യാന്‍ ശ്രീനാരായണപുരം പഞ്ചായത്ത് നടപടി തുടങ്ങി. റോഡിലും പാതയോരങ്ങളിലും കൂട്ടിയിട്ട കെട്ടിടനിര്‍മാണ സാമഗ്രികള്‍, നടപ്പാതകളില്‍ വ്യാപാരസ്ഥാപനങ്ങളും മറ്റും നടത്തിയിട്ടുള്ള അനധികൃത കൈയേറ്റം എന്നിവയും നീക്കം ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

റോഡരികിലെ അനധികൃത പാര്‍ക്കിങ് ഗതാഗതക്കുരുക്കിനും പരസ്യ ബോര്‍ഡുകളും മറ്റും ഡ്രൈവര്‍മാരുടെ കാഴ്ചയ്ക്ക് തടസ്സമാകുന്നതിനും കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി. ഇത്തരം വസ്തുക്കളുടെ ഉടമകള്‍ സ്വമേധയാ അവ നീക്കം ചെയ്തില്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കും. മാത്രമല്ല ഇത്തരം സ്ഥാപനങ്ങളും സാമഗ്രികളും പഞ്ചായത്ത് തന്നെ നീക്കം ചെയ്ത് പഞ്ചായത്ത് ഫണ്ടിലേക്ക് മുതല്‍ക്കൂട്ടും. ഇതിന് വേണ്ടിവരുന്ന ചെലവ് ബന്ധപ്പെട്ട ആളുകളില്‍ നിന്ന് ഈടാക്കുന്നതുമാണെന്ന് ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Comments are closed.