1470-490

സിക്ക വൈറസ്: ഗർഭിണികൾ സൂക്ഷിക്കണം

ഡോ: ലദീദ റയ്യ , ഡോ : ദീപു സദാശിവൻ

ഹെൽത്ത് ഡെസ്ക്: കോവിഡ് മഹാമാരി കൊണ്ട് വലഞ്ഞിരിക്കുന്ന വേളയിൽ മറ്റൊരു വൈറസ് കൂടി വില്ലനായി വന്നതിൻ്റെ ഭീതിയിലാണ് കേരളം. മാധ്യമങ്ങൾ ഇതിനെ ഭീതിയോടെയാണ് അവതരിപ്പിക്കുന്നത്. എന്നാൽ
സിക്കാ വൈറസ് രോഗത്തെ നാം അത്രയ്ക്ക് ഭയക്കേണ്ടതുണ്ടോ? ഇല്ലെന്ന യാഥാർത്ഥ്യം ആദ്യം മനസിലാക്കാം. ആദ്യം എന്താണ് സിക്കാരോഗം എന്ന് നമുക്ക് നോക്കാം.
പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണിത്. പൊതുവിൽ അതിരാവിലെയും വൈകുന്നേരവും
കടിക്കുന്ന കൊതുകുകളാണിവ.
കൂടാതെ രോഗബാധിതരായ ഗർഭിണിയിൽ നിന്നും കുഞ്ഞിലേക്കും, ലൈംഗിക ബന്ധത്തിലൂടെയും,
രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും ഈ അസുഖം പകരാവുന്നതാണ്. രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ മൂന്നാം ദിവസം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം, അത് ഒരാഴ്ചവരെയോ ഏറിയാല്‍ 12 ദിവസംവരെയോ നീണ്ടുനില്‍ക്കാം. എന്നാൽ പലരിലും ലക്ഷണങ്ങൾ പോലും കാണിക്കാതെയും ഈ അസുഖം വരാവുന്നതാണ്. ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ വേണ്ടിവരാറില്ല, മരണസാധ്യത തീരെയില്ല.
സിക്കാ വൈറസ് രോഗബാധയെ ഗർഭിണികൾ ഒഴികെയുള്ളവർ പേടിക്കേണ്ടതില്ല എന്നർത്ഥം.

സാധാരണ ഗതിയിൽ വളരെ ലഘുവായ രീതിയിൽ വന്നു പോവുന്ന ഒരു വൈറസ് രോഗബാധയാണിത്.
എന്നാൽ ഇതിന്റെ പ്രസക്തി എന്തെന്നാൽ. ഗര്‍ഭിണിയായ സ്ത്രീയില്‍ ഈ രോഗബാധ ഉണ്ടായാല്‍ നവജാതശിശുവിന് ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാവുമെന്നതാണ്.
അതില്‍ പ്രധാനമാണ് മൈക്രോസെഫാലി (Microcephaly) എന്ന രോഗാവസ്ഥ. തലയുടെ വലുപ്പം കുറയുകയും, തലച്ചോറിന്റെ വളര്‍ച്ച ശുഷ്കമാവുകയും ചെയ്യുന്ന അവസ്ഥയാണിത്.
അതിനോടൊപ്പം തന്നെ congenital Zika syndrome എന്ന അവസ്ഥയിലേക്കും നവജാത ശിശുക്കളെ ഈ വൈറസ് എത്തിക്കാറുണ്ട്.
കൂടാതെ വളർച്ച എത്താതെ പ്രസവിക്കാനും അബോർഷൻ ആയി പോവാനും ഉള്ള സാധ്യതകൾ ഉണ്ട്.

അപൂർവമായി മുതിർന്നവരിൽ ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്ന നാഡീവ്യവസ്ഥയെ ബാധിക്കുന്ന തളര്‍ച്ചയും, ഈ രോഗബാധയുടെ പരിണതഫലമായി ഉണ്ടായേക്കാവുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098