1470-490

പോലീസ് സ്റ്റേഷൻ വളവിൽ വാഹന അപകടങ്ങൾ ഭീതി വിതക്കുന്നു

ദേശിയ പാതയിലെ കൊടുംവളവ് നിവർത്താനുള്ള തീരുമാനം 10 വർഷം പിന്നിട്ടിട്ടും നടപ്പായില്ല

പ്രശാന്ത് തലശേരി

തലശ്ശേരി: ധർമ്മടം പോലീസ് സ്റ്റേഷൻ വളവിൽ വാഹന അപകടങ്ങൾ ഭീതി വിതക്കുന്നു.-  ചെറുതും വലുതുമായ നാല് അപകടങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കകം നടന്നത് – ജീവാപായങ്ങൾ സംഭവിച്ചില്ലെന്നത് മാത്രമാണ് ആശ്വാസം .- ഏറ്റവും ഒടുവിൽ ഞായറാഴ്ച പാതിരാത്രിയിലാണ് എതിർദിശകളിൽ നിന്നും അമിതവേഗതയിൽ ഓടി എത്തിയ രണ്ട് ലോറികൾ നേർക്കുനേർ കൂട്ടിയിടിച്ചത് – രണ്ടിൻ്റെയും കാബിൻ ഭാഗങ്ങൾ തകർന്നിരുന്നു.- വർഷങ്ങളായി ഇവിടെ വാഹന അപകടങ്ങൾ പതിവാണ്.- പത്ത് വർഷം മുൻപ് ഇതേ സ്ഥലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ ദാരുണമായി മരണപ്പെട്ടിരുന്നു.- അന്ന് സ്ഥലത്തെത്തിയിരുന്ന അന്നത്തെ പൊതുമരാമത്ത് മന്ത്രി

.വിജയകുമാർ പോലിസ് സ്റ്റേഷൻ വളവ് അടിയന്തിരമായി നേരെയാക്കാൻ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം ഇപ്പഴും ഫയലിലാണുള്ളത്.- അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് പി.എം.പ്രഭാകരൻ മാസ്റ്റർ മുൻകൈയ്യെടുത്ത് ഇവിടെ റോഡരിക് വീതി കൂട്ടിയത് മാത്രം ആശ്വാസം -ദേശിയ പാതയിലെ കൊടുംവളവ് നിവർത്താനുള്ള തീരുമാനം വർഷം പത്ത് പിന്നിട്ടിട്ടും ഇതേ വരെ നടപ്പായിട്ടില്ല.-

ഏത് പാതിരാത്രിയിലും സാധാരണക്കാർ സുരക്ഷയ് കായി ഓടിയെത്തുന്നതാണ് പോലീസ് സ്റ്റേഷൻ – നിർഭാഗ്യമെന്ന് പറയാം ഇവിടെ സ്റ്റേഷൻ പരിസരത്ത് നിന്നും കൂരിരുട്ടാണ് -വാഹനങ്ങൾ കൂട്ടിയിടിക്കാൻ ഇതും ഒരു കാരണമാണ് – പാതയോരത്തെ പോലീസ് സ്റ്റേഷനരികിൽ ഒരു തെരുവ് വിളക്കെങ്കിലും സ്ഥാപിക്കണമെന്നുള്ള പോലീസിൻ്റെ അപേക്ഷ ഇന്നും കെ.എസ്.ഇ.ബി.പരിഗണിച്ചിട്ടില്ല – അപകട ‘സൂചകങ്ങളും ഇവിടില്ല. –

Comments are closed.