1470-490

പോസ്റ്റ്മോർട്ടം ടേബിളിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെ ജബ്ബാർ വിടപറഞ്ഞു

മാഹി:പോസ്റ്റ്മോർട്ടം ടേബിളിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെ ജബ്ബാർ വിടപറഞ്ഞു
നാല് പതിറ്റാണ്ട് മുമ്പ് , പുണെയിൽ വെച്ച് ബസ്സ് അപകടത്തിൽ മരണപ്പെട്ടെന്ന് കരുതി പോസ്റ്റ്മോർട്ടം ചെയ്യവെ, ജീവൻ്റെ തുടിപ്പ് ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിച്ച മാഹി പുത്തേ സ്വദേശി അബ്ദുൾ ജബ്ബാർ 74 മരണപ്പെട്ടു.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
    അബ്ദുൾ ജബ്ബാർ തലമുറകളുടെ വിസ്മയമായിരുന്നു.
ദീർഘകാലം ഗൾഫിലായിരുന്ന ജബ്ബാർ,   ഗൾഫിലേക്കുള്ള യാത്രക്കായി ബസ്സിൽ പുറപ്പെട്ടതായിരുന്നു. പൂണെയിൽ വെച്ച് ബസ്സ് അപകടത്തിൽപ്പെട്ടു.നിരവധി പേർക്ക് ജീവൻ നഷ്ടമായി. അക്കൂട്ടത്തിൽ പോസ്റ്റ്മോട്ടം ചെയ്യാൻ മോർച്ചറിയിലേക്ക് കൊണ്ടുപോയ ജബ്ബാറിൻ്റെ തലയോട്ടിയിൽ ചുറ്റിക കൊണ്ടുള്ള ആദ്യ അടിയിൽ കൈവിരലുകൾ അനങ്ങുന്നത് ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രത്യേക പരിഗണന വെച്ചുള്ള ചികിത്സയിലാണ് അത്ഭുതകരമായി ജീവൻ തിരിച്ചു കിട്ടിയത്. പക്ഷെ മെക്കാനിക്കായിരുന്ന ജബ്ബാറിൻ്റെ കാഴ്ച ഏതാണ്ട് പൂർണ്ണമായി മങ്ങിപ്പോയിരുന്നു’
ഭാര്യ: ന്യൂമാഹികുന്ന്കുളത്ത് സാബിറ ‘ മക്കൾ: ഷുഹൈബ്, ജാബിർ(കുവൈറ്റ്) ജസീറ
മരുമക്കൾ: ആയിഷ സുമിയത്ത്, സമീറ മാളിയേക്കൽ, മുഹ്സിൻ.

Comments are closed.

x

COVID-19

India
Confirmed: 44,601,892Deaths: 528,733