1470-490

മാങ്ങാട്ടിരിയിൽ റസിഡൻസ് അസോസിയേഷൻ

തിരൂർ – വർദ്ധിച്ചു വരുന്ന കുട്ടികളുടെയും സ്ത്രീകളുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന്ന് ഉതകുന്ന തരത്തിൽ കുടുംബ കൂട്ടായ്മയുടെ പുതിയ ഒരു കെട്ടുറപ്പിന്ന് മലപ്പുറം ജില്ലാ റസിഡൻസ് അസോസിയേഷൻ മുൻകൈയെടുത്തു ജില്ലയിലെ എല്ലാ താലൂക്കിലും വിവിധ ഭാഗങ്ങളിലായി റെസിഡൻസ് അസോസിയേഷൻ രൂപീകരിക്കുന്നതിന്റെ ഭാഗമായി തിരൂർ മാങ്ങാട്ടിരിയിൽ ഉള്ളാട്ടിൽ ശ്രീധരൻ റോഡ് റെസിഡൻസ് അസോസിയേഷൻ (USRRA) യുഎസ്സ് ആർആർഎ എന്ന നാമത്തിൽ ഒരു റസിഡൻസ് അസോസിയേഷൻ സംസ്ഥാന കോഡിനേറ്ററും ജില്ലാ റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റും ആയ ശ്രീ കെ കെ അബ്ദുൽ റസാക്ക് ഹാജി ബൈലോ കൈമാറി ഉദ്ഘാടനം ചെയ്തു പ്രഥമ പ്രസിഡന്റായി സി സേതുമാധവൻ,
സെക്രട്ടറിയായി രവീന്ദ്രൻ ഉള്ളാട്ടിൽ ട്രഷറർ റഹീം കിഴക്കാം കുന്നത്തു വൈസ് പ്രസിഡന്റ് പി ഗോപിനാഥ് , ജോയിന്റ് സെക്രട്ടറി സത്യജിത്ത് വാരിയത്ത് എന്നിവരെയും എക്സികുട്ടീവ് മെമ്പർമാരായി യാസർ യഹ്‌യ , കെ അഭിനന്ദ്, വി അബ്ദുറഹിമാൻ എന്നിവർ തെരഞ്ഞെടുത്തു

Comments are closed.