1470-490

നടൻ കണ്ണൻ പട്ടാമ്പിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

പട്ടാമ്പി: സിനിമ സീരിയൽ നടൻ കണ്ണൻ പട്ടാമ്പിക്കെതിരെ പട്ടാമ്പി പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.ഇതോടെ ഏഴോളം ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൻ പട്ടാമ്പിക്കെതിരെ ഗുണ്ടാ ആക്ട് അനുസരിച്ചുള്ള നടപടികൾക്ക് പോലീസ് തുടക്കം കുറിച്ചതായാണ് സൂചന .

സിനിമ രംഗത്ത് ഏറെ പ്രശസ്തനായ മേജർ രവിയുടെ സഹോദരനാണ് കണ്ണൻ പട്ടാമ്പി. നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ടതോടെ കഴിഞ്ഞ ദിവസം മേജർ രവി ഇയാളെ തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ ഈ സംഭവത്തിന് ശേഷം രണ്ട് ക്രിമിനൽ കേസുകളിലാണ് ഇയാൾ വീണ്ടും പ്രതിയായിരിക്കുന്നത്.

കാസർഗോഡ് റയിൽവേ പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഇയാളെ മൂന്ന് മാസവും തൃത്താല പോലീസ് റജിസ്റ്റർ ചെയ്ത ഒരു കേസിൽ ഒരു വർഷവും കോടതി ഇയാൾക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. റയിൽവേ പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ ജില്ല കോടതി ഇയാളെ വെറുതെ വിട്ടപ്പോൾ തൃത്താല പോലീസ് റജിസ്റ്റർ ചെയ്ത കേസിലെ കോടതി
വിധിക്കെതിരെ ഹൈക്കോടതിയിൽ കണ്ണൻ പട്ടാമ്പി അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. ശിക്ഷ വിധിച്ച രണ്ട് കേസുകൾക്ക് പുറമെ കുന്നംകുളം, പട്ടാമ്പി, തൃത്താല എന്നീ സ്റ്റേഷനുകളിലായി നിലവിൽ അഞ്ചു കേസുകളിൽ ഇയാൾ പ്രതിയാണ്.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510