1470-490

ഗുരുവായൂർ:പുതിയ മാറ്റങ്ങളുമായി അരനൂറ്റാണ്ടോളം പഴക്കമുള്ള ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ. ഗുരുവായൂരിലെ തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമാകും വിധം നവീകരിക്കാനുള്ള മാസ്റ്റര്‍ പ്ലാനിലാണ് സര്‍ക്കാര്‍. 1968ല്‍ പ്രവര്‍ത്തനമാരംഭിച്ച ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്‍റര്‍ അസി. ട്രാന്‍സ്പോര്‍ട്ട് ഓഫീസായി മാറുകയും പിന്നീട് 1986ല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ആയി മാറുകയും ചെയ്തു. 2.5 ഏക്കര്‍ സ്ഥലം ഗുരുവായൂര്‍ ഡിപ്പോക്ക് സ്വന്തമായിട്ടുണ്ട്. എന്നാല്‍ 1986ല്‍ പണിത കെട്ടിടങ്ങളും അനുബന്ധ ഗാരേജ് സംവിധാനങ്ങളും മാത്രമാണ് ഇപ്പോഴും നിലവിലുള്ളത്. വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാതെ കാടുപിടിച്ചു കിടന്നിരുന്ന കെഎസ്ആര്‍ടിസിയുടെ രണ്ടര ഏക്കര്‍ സ്ഥലത്താണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

2021 ജൂണ്‍ 17ന് ഗതാഗത മന്ത്രി ആന്‍റണി രാജുവിന് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ നവീകരണവുമായി ബന്ധപ്പെട്ട് എന്‍ കെ അക്ബര്‍ എംഎല്‍എ നിവേദനം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി ടെക്നിക്കല്‍ ജനറല്‍ മാനേജര്‍ കെ എ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള സംഘം ഗുരുവായൂര്‍ ഡിപ്പോ സന്ദര്‍ശിക്കുകയും മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ അത്താണിയിലുള്ള സില്‍ക്കിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

പഴയ കെട്ടിടങ്ങളും ഗ്യാരേജും മാറ്റി പണിയുക, ഡിപ്പോയില്‍ നിന്ന് ക്ഷേത്ര ഭാഗത്തേക്ക് റോഡ് വീതി കൂട്ടുക, തീര്‍ഥാടകര്‍ക്ക് കാന്‍റീന്‍, ആധുനിക ശൗചാലയം, താമസസൗകര്യം, വിശ്രമസ്ഥലങ്ങള്‍ ഒരുക്കുക എന്നിവയാണ് മാസ്റ്റര്‍ പ്ലാനില്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂര്‍ ക്ഷേത്രത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഗുരുവായൂര്‍ ഡിപ്പോയുടെ മുഖഛായ മാറ്റുന്ന പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന് എനിക്ക് അക്ബര്‍ എംഎല്‍എ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 31,572,344Deaths: 423,217