1470-490

വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വാർഡ് കൗൺസിലറുടെ വക പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 15-ാം വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വാർഡ് കൗൺസിലറുടെ വക പഠനോപകരണങ്ങൾ വിതരണം ചെയ്തു. എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പഠനോപകരണം വിതരണം ചെയ്തത്. പഠനോപകരണ വിതരണത്തിൻ്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ രേണുക ശങ്കർ നിർവഹിച്ചു. നാല് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും നൽകി. മുൻ കൗൺസിലർ അനിൽ കുമാർ ചിറക്കൽ, വി.കെ. ജയരാജ്, ഒ. രതീഷ്,ജ്യോതിശങ്കർ കൂടത്തിങ്കൽ, ശരത് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510