1470-490

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെ പ്രതിരോധിക്കാന്‍ ക്രാഫ്റ്റ്

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെ പ്രതിരോധിക്കാന്‍ ക്രാഫ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസേര്‍ച്ച് സെന്ററില്‍ നൂതന ചികിത്സാ രീതി

കൊച്ചി: അപൂര്‍വ ന്യൂറോമസ്‌കുലാര്‍ ഡിസോര്‍ഡറായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) രോഗഭീതിയിലായ കേരളത്തിന് ആശ്വാസമായി കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍. രോഗം വരുന്നതിനു മുന്‍പ് തന്നെ രോഗാവസ്ഥ കണ്ടെത്തി പ്രതിരോധിക്കുന്നതിനുള്ള ചികിത്സാ സംവിധാനമാണ് കഴിഞ്ഞ പത്തു വര്‍ഷമായി കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ഹോസ്പിറ്റലില്‍ വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്നത്. ജനിറ്റിക്‌സ് കൗണ്‍സിലിങ്, ജനിറ്റിക് സ്‌ക്രീനിങ്, ജനിറ്റിക് ഡയഗണോസ്റ്റിക് ടെസ്റ്റ് എന്നീ മാര്‍ഗങ്ങളിലൂടെ എസ്എംഎയുടെ വിനാശകരമായ അവസ്ഥയിലേക്കെത്തുന്നതിനെ തടയുന്ന രീതിയിലാണ് ക്രാഫ്റ്റ് ഹോസ്പിറ്റലിലെ നൂതന ചികിത്സാരീതി.

വിവാഹത്തിന് മുന്‍പോ ശേഷമോ കുഞ്ഞിനായി ശ്രമിക്കുന്നവര്‍ക്ക് പ്രീഇംപ്ലാന്റേഷന്‍ ജനിറ്റിക് ടെസ്റ്റിലൂടെ രോഗ സാധ്യത കണ്ടെത്താന്‍ കഴിയും. ജനിതക തകരാറുകളോടെ കുഞ്ഞ് ജനിച്ചു കഴിഞ്ഞാലും ഭാവി ഗര്‍ഭാവസ്ഥയില്‍ ആവര്‍ത്തിക്കാതിരിക്കാനും ഇതു വഴി സാധിക്കുമെന്ന് ക്രാഫ്റ്റ് ഹോസ്പിറ്റലിലെ റിപ്രൊഡക്റ്റീവ് മെഡിസിനിലെ ചീഫ് കണ്‍സള്‍ട്ടന്റും ഡയരക്റ്ററുമായ ഡോ. നൗഷിന്‍ അബ്ദുല്‍ മജീദ് പറഞ്ഞു. ദമ്പതികളെയും കുഞ്ഞുങ്ങളെയും സ്‌ക്രീനിങ് ചെയ്യുക വഴി വ്യക്തിയുടെ മൂന്നു ദശലക്ഷം ജോഡി ഡിഎന്‍എയെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭ്യമാകും വിധം ടെക്‌നോളജി വളര്‍ന്നിട്ടുണ്ട്. മുന്‍കൂട്ടിയുള്ള ഇത്തരം ജനിതക പരിശോധനകളിലൂടെ ഭാവി ഗര്‍ഭാവസ്ഥയിലെ ജനിത തകരാറുകളെ കണ്ടെത്താനും കഴിയും.
സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി രോഗത്തെ സംബന്ധിച്ച് കേരളത്തിലെ ദമ്പതിമാര്‍ ബോധവാന്‍മാരല്ല. കുഞ്ഞ് ജനിച്ച് രോഗം വന്നതിനു ശേഷമാണ് പലരും ഇക്കാര്യത്തെ കുറിച്ച് ചിന്തിക്കുന്നത്. സംസ്ഥാനത്ത് എസ്എംഎ കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 102 കേസുകളാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 42 കുട്ടികള്‍ക്ക് മാത്രമാണ് ചികിത്സ കിട്ടിയിട്ടുള്ളത്. താങ്ങാനാകാത്ത ചികിത്സാ ചെലവാണ് സാധാരണക്കാരെ തളര്‍ത്തുന്നത്.
പ്രീ ഇംപ്ലാന്റേഷന്‍ ടെസ്റ്റിലൂടെ (പിജിടി) മൂന്നു ദമ്പതികളെയാണ് എസ്എംഎയില്‍ നിന്നും ക്രാഫ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ സംരക്ഷിച്ചത്. ഐവിഎഫ് പിജിടി-എം ട്രീറ്റ്‌മെന്റിലൂടെ കാരിയര്‍ സ്റ്റാറ്റസ് കണ്ടെത്തുക വഴി രോഗമുക്തമായ ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാനായി. ഇതോടെ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി അടുത്ത തലമുറകളില്‍ നിന്നു കൂടി ഉന്മൂലനം ചെയ്യാന്‍ സാധിച്ചുവെന്നും ഡോ. നൗഷിന്‍ അബ്ദുല്‍ മജീദ് പറഞ്ഞു. ശരിയായ സാങ്കേതികവിദ്യയും സാങ്കേതികത്വവും ഉപയോഗിച്ച് സമൂഹത്തില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും ജനിതക രോഗങ്ങളെ ഉന്‍മൂലനം ചെയ്യാന്‍ കഴിയും. എസ്എംഎയെ നേരിടാന്‍ സാമ്പത്തികമുള്ള കുടുംബങ്ങള്‍ക്കു പോലും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇത്തരം പ്രതിരോധങ്ങള്‍ മാത്രമാണ് ഏക മാര്‍ഗമെന്നും ഡോ. നൗഷിന്‍ അബ്ദുല്‍ മജീദ് പറഞ്ഞു.

പ്രീ ഇംപ്ലാന്റേഷന്‍ ടെസ്റ്റും ചിലവേറിയതാണ്. എന്നാല്‍ രോഗം വന്നതിനു ശേഷമുള്ള ചികിത്സയേക്കാള്‍ എത്രയോ ഭേദമാണിത്. എസ്എംഎയെ പോലുള്ള ജനിതക രോഗങ്ങള്‍ക്കുള്ള മികച്ച ചികിത്സ വിദേശരാജ്യങ്ങളില്‍ മാത്രമേ ലഭ്യമാകുന്നുള്ളൂ. എന്നാല്‍ ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കഴിഞ്ഞ് പത്തു വര്‍ഷമായി ഇത്തരം ചികിത്സകള്‍ വിജയകരമായി ചെയ്തു വരുന്നുണ്ടെന്ന് ചീഫ് മെഡിക്കല്‍ ജനിറ്റിസിസ്റ്റ് ഡോ. റിതുഹരി പറഞ്ഞു.
എസ്എംഎയെ കൂടാതെ തലാസീമിയ, സിട്രുല്ലിനീമിയ, ടേ സാഷ്, ഡഷന്‍ മസ്‌കുലാര്‍ ഡിസ്‌ട്രോപി തുടങ്ങിയ അസുഖങ്ങളെയും പ്രതിരോധിക്കാന്‍ ക്രാഫ്റ്റ് ഹോസ്പിറ്റലിലെ ചികിത്സാ രീതികള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ജനിത തകരാറുള്ള സഫിയ റഹ്മത്തുള്ള എന്ന യുവതിയുടെ ചികിത്സാ റെക്കോഡുകള്‍ ഇതിനുദാഹരണമാണ്. ഇവര്‍ക്ക് എസ്എംഎ ബാധിച്ച കുഞ്ഞുണ്ടാകുകുയും എട്ടു മാസം പ്രായമായപ്പോള്‍ മരിക്കുകയും ചെയ്തു. രണ്ടാമത് ഗര്‍ഭം ധരിച്ചെങ്കിലും 16 ആഴ്ചയില്‍ തന്നെ രോഗം കണ്ടെത്തി അലസിപ്പിച്ചു. തുടര്‍ന്നാണ് ഇവര്‍ ക്രാഫ്റ്റ് ഹോസ്പിറ്റലില്‍ എത്തിയത്. ഇവര്‍ക്ക് ഐവിഎഫ് ഐസിഎസ്‌ഐ ആന്‍ഡ് പിജിടി-എം ചികിത്സാമാര്‍ഗങ്ങള്‍ ഉപദേശിച്ചു. തുടര്‍ന്നുണ്ടായ ഗര്‍ഭത്തിലൂടെ എസ്എംഇ വിമുക്തയായ കുഞ്ഞിനെ പ്രസവിക്കാന്‍ ഇവര്‍ക്കായി. കുഞ്ഞിനിപ്പോള്‍ ഒന്നരവയസായി.

സംസ്ഥാനത്ത് വന്ധ്യതാ ചികിത്സാരംഗത്ത് നൂതനവും സമഗ്രവുമായ ചികിത്സയ്ക്ക് പ്രകീര്‍ത്തിക്കപ്പെട്ട സ്ഥാപനമാണ് കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍. ഗുണമേന്‍മയോടെ ധാര്‍മികതയില്‍ വിട്ടുവീഴ്ചയില്ലാത്ത വന്ധ്യതാ ചികിത്സയാണ് ക്രാഫ്റ്റ് ഹോസ്പിറ്റലിന്റേത്. 26,000 ലധികം ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ സമ്മാനിച്ച ചരിത്രമാണ് ക്രാഫ്റ്റ് ഹോസ്പിറ്റലിനുള്ളത്. വന്ധ്യതാ ചികിത്സാ രംഗത്തെ ഒരു ഗവേഷണ സ്ഥാപനം കൂടിയാണിത്. അര്‍പ്പണ മനോഭാവും കഴിവുമുള്ള ഒരു കൂട്ടം പ്രൊഫഷണല്‍സുകളാണ് ക്രാഫ്റ്റിന്റെ മുതല്‍ക്കൂട്ട്.
അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഗൈനക്കോളജി ആന്‍ഡ് ഒബ്‌സ്‌റ്റെട്രിക്‌സ്, ഇന്‍ഫെര്‍ട്ടിലിറ്റി, എംബ്രിയോളജി, നിയോനാറ്റോളജി(ലെവല്‍-4), യൂറോളജി, പീഡിയാട്രിക് സര്‍ജറി ആന്‍ഡ് ഡയഗണോസ്റ്റിക് ഇമേജിങ് എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളുള്ള സംസ്ഥാനത്തെ തന്നെ അപൂര്‍വം ആശുപത്രികളിലൊന്നാണ് ക്രാഫ്റ്റ് ഹോസ്പിറ്റല്‍.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206