1470-490

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ആരംഭിച്ചു കൊവിഡ് ആശുപത്രിയിൽ ഐസിയു ഇതുവരെയും പ്രവർത്തനക്ഷമമായില്ലെന്ന് പരാതി. ഐസിയു സജ്ജീകരിക്കുന്നതില്‍ ആരോഗ്യ വകുപ്പിന് വന്‍ വീഴ്ചയെന്നും ആക്ഷേപം. ആശുപത്രി തുടങ്ങി മൂന്നുമാസമായിട്ടും തീവ്രപരിചരണ വിഭാഗം ഇവിടെ പ്രവര്‍ത്തന ക്ഷമമായിട്ടില്ല.
ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റിന് റഗുലേറ്റര്‍ ഇല്ലാത്തതാണ് കാരണം. ആവശ്യപ്പെട്ട വെന്റിലേറ്ററുകള്‍ എത്താത്തതും ജീവനക്കാരില്ലാത്തതും തടസമാകുന്നു.
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ ഐസിയു ഇല്ലാതെ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകും.

Comments are closed.

x

COVID-19

India
Confirmed: 44,601,892Deaths: 528,733