1470-490

ബ്രസീൽ തോറ്റാൽ പാതി മീശയെടുക്കുമെന്ന ബെറ്റ് സുനിൽ അമ്മാവൻ മീശയെടുത്ത് ടൗണിലെത്തി

കൃഷ്ണൻ എരഞ്ഞിക്കൽ,

മലപ്പുറം: ലോകകപ്പ് മൽസരത്തിൽഅരീക്കോടിൻ്റെ ഫുട്ബോൾ ആവേശം വാശിയേറിയ ബെറ്റിൽ കലാശിച്ചു തൻ്റെ ഇഷ്ട ടീമായ ബ്രസീൽ ടീം തോറ്റാൽ പാതി മീശയെടുത്ത് അരീക്കോട് ടൗണിലൂടെ പകൽ മുഴുവൻനടക്കുമെന്ന ബെറ്റ് യാഥാർത്ഥ്യമാക്കി അരീക്കോട് കോഴ കോട്ടുർ സ്വദേശി സുനിൽ,
കടകളിൽ ചുമടെടുത്തും മറ്റുമായി ഉപജീവനം കണ്ടെത്തുന്ന
അരീക്കോട് ടൗണിലെ അമ്മാവൻ എന്ന അപരനാമത്തിൽ അറിയപെടുന്ന സുനിൽ ബ്രസീലിൻ്റെ കടുത്ത ആരാധകനാണ്, സാമൂഹ്യ മാധ്യമങ്ങളിൽ ബെറ്റ് വൈറലായതോടെ സഹപ്രവർത്തകർക്കു മുന്നിൽ അരീക്കോട് ബസ് സ്റ്റാൻഡിൽ സുഹൃത്തുക്കളുടെ മുന്നിൽ വെച്ച്പാതി മീശയെടുത്തു വൈകുന്നേരമായതോടെ പന്തയ സമയം തീർന്ന് സുനിൽക്ലീൻ ഷേവ് ചെയ്തു.

അടുത്തിടെമലപ്പുറത്തിൻ്റെ ഫുട്ബോൾ ആവേശംഹംഗറിയിലെ ഫെറെൻസ് പുസ്കാസ് സ്റ്റേഡിയത്തിൽ നിന്നുയർന്നത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു..
യൂറോകപ്പിൽ പോർ ച്ചുഗൽ- ഫ്രാൻസ് മത്സരത്തിനിടെ ഗാലറിയിൽ നിന്നെടുത്ത അരീ ക്കോട് സ്വദേശിയുടെ വിഡിയോ വൈറലായിരുന്നത്. . “ എംബാപ്പേ , ഇങ്ങോട്ട് നോക്ക് , ഞങ്ങള് അരീക്കോട്ടുകാരാണ് ” എന്ന് ഫ്രാൻസിന്റെ യുവതാരത്തോട് ഇവർ ഉറക്കെപ്പറയുന്ന ദൃ ശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത് ഏറെ ചർച്ചയായിരുന്നു അരീക്കോടിൻ്റെ ഫുട്ബോൾ ആവേശം വാക്കുകളിൽ ഒതുക്കുവാനില്ലെന്നാണ് വയോധികരുടെയും യുവാക്കളുടെയും തീർപ്പ്

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584