1470-490

അഴീക്കോട് ചെമ്മീന്‍ വിത്തുല്‍പാദന കേന്ദ്രത്തിലേക്ക് ദര്‍ഘാസ് ക്ഷണിച്ചു

അഴീക്കോട് : മത്സ്യമേഖല ചെമ്മീന്‍ വിത്തുല്പാദന കേന്ദ്രത്തിലേക്ക് ദര്‍ഘാസ് ക്ഷണിച്ചു. മത്സ്യക്കുഞ്ഞുങ്ങളുടെ പരിപാലനത്തിനായി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ മത്സ്യ തീറ്റകള്‍ വാങ്ങുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ മത്സ്യവകുപ്പിന്‍റെ അധീനതയില്‍ തൃശൂര്‍ ജില്ലയിലെ അഴീക്കോട് ചെമ്മീന്‍ വിത്തുല്പാദന കേന്ദ്രത്തിലേക്ക് ദര്‍ഘാസ് ക്ഷണിച്ചത്.

ദര്‍ഘാസിനൊപ്പം 4900 രൂപ നിരതദ്രവ്യം ഡിമാന്‍റ് ഡ്രാഫ്റ്റായി കൊടുങ്ങല്ലൂരില്‍ മാറ്റിയെടുക്കുന്ന രീതിയില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഓഫ് ഫിഷറീസ്, റീജണല്‍ ശ്രിംമ്പ് ഹാച്ചറി, അഴീക്കോട് എന്നപേരില്‍ സമര്‍പ്പിക്കണം. ദര്‍ഘാസ് സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സാധനത്തിനെ പേര്, ദര്‍ഘാസ് നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ജൂലൈ 14 രാവിലെ 11 മണിക്ക് ദര്‍ഘാസ് തുറന്ന് പരിശോധിക്കും.

ഫോമുകള്‍ അഴീക്കോട് ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടറുടെ ഓഫീസില്‍ നിന്ന് നേരിട്ട് ലഭ്യമാകും. വിശദവിവരങ്ങള്‍ക്ക് 0480 2819698 എന്ന നമ്പറിലോ അഴീക്കോട് ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടറുടെ കാര്യാലയത്തിലോ ബന്ധപ്പെടാം.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510