1470-490

ഫുട്ട്ബോളിനെ ഇഷ്ടപ്പെട്ടു തുടങ്ങിയ കാലം മുതൽ മനസ്സിൽ ഉള്ള ഒരു വികാരണമാണ് അർജന്റീന.. ഇന്ത്യ ക്രിക്കറ്റ് വേൾഡ് കപ്പ് കളിക്കുമ്പോൾ തോന്നുന്ന അതേ ആവേശത്തോടെയും ടെൻഷനോടെയും ആണ് അർജന്റീനയുടെ ഓരോ കളിയും കാണാറുള്ളത്…

ഓരോ ടൂർണമെന്റിലും വാതിൽക്കൽ കൊണ്ടു വന്നു കലമുടക്കുമ്പോളും പ്രതീക്ഷയോടെ കാത്തിരുന്നു.. ഈ ദിവസത്തിനു വേണ്ടി.. മെസ്സി അർജന്റീന ജേഴ്സിയിൽ കപ്പ് എടുക്കുന്ന ഈ ദിവസത്തിന്.. അതും ബ്രസീലിന്റെ തറവാട്ടിൽ വെച്ചു അവരെ തോൽപ്പിച്ചപ്പോൾ വിജയത്തിന് ഇരട്ടി മധുരം..

1937-ലെ കോപ്പ അമേരിക്ക ഫൈനലിലാണ് ഇരുവരും ആദ്യം നേർക്കുനേർ കിരീടത്തിനായി പോരടിച്ചത്. കോപ്പ അമേരിക്ക ടൂർണമെന്റ് നേരത്തെ റൗണ്ട് റോബിൻ ഫോർമാറ്റിലായിരുന്നു നടത്തപ്പെട്ടിരുന്നത്. അതിനാൽ ഫൈനൽ ഇല്ലായിരുന്നു. എന്നാൽ 1937-ലെ ടൂർണമെന്റിൽ അർജന്റീനയും ബ്രസീലും എട്ടു പോയന്റ് വീതം നേടി സമനില പാലിച്ചു. ഇതോടെ ഗോൾ ശരാശരി കണക്കിലെടുത്ത് വിജയിയെ തീരുമാനിക്കുന്നതിന് പകരം ഒരു ഫൈനൽ മത്സരം നടത്താൻ ഇരു ടീമും സമ്മതം മൂളി. ഗാസൊമെട്രോ സ്റ്റേഡിയത്തിൽ നടന്ന മത്സരം നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിലായി. എന്നാൽ എക്സ്ട്രാ ടൈമിൽ വിസെന്റെ ഡെ ലാ മാറ്റ നേടിയ ഇരട്ട ഗോളിന്റെ മികവിൽ അർജന്റീന കിരീടം സ്വന്തമാക്കി. അവരുടെ അഞ്ചാം വൻകര ടൂർണമെന്റ് കിരീടമായിരുന്നു അത്.

പിന്നീട് 2004-ലെ കോപ്പ അമേരിക്ക ഫൈനലിലും ഇരുവരും നേർക്കുനേർ വന്നു. മത്സരത്തിൽ അവസാന നിമിഷം വരെ വിജയമുറപ്പിച്ചിരുന്ന അർജന്റീന ഒടുവിൽ പരാജയത്തിന്റെ കൈപ്പുനീർ രുചിച്ച ഫൈനലായിരുന്നു അത്. ലിമയിലെ നാസിയോണൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ക്രിസ്റ്റ്യൻ ഗോൺസാലസിലൂടെ അർജന്റീന ലീഡെടുത്തു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലൂയിസാവോയിലൂടെ ബ്രസീൽ സമനില പിടിച്ചു. എന്നാൽ മത്സരം അവസാനിക്കാൻ മൂന്നു മിനിറ്റ് മാത്രം ബാക്കിനിൽക്കേ സെസാർ ഡെൽഗാഡോയിലൂടെ അർജന്റീന വിജയമുറപ്പിച്ചതാണ്. എന്നാൽ എല്ലാവരേയും ഞെട്ടിച്ച് മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ അഡ്രിയാനോ മത്സരം ഷൂട്ടൗട്ടിലേക്കെത്തിച്ചു. ഗബ്രിയേൽ ഹെയ്ൻസ് കിക്ക് പുറത്തേക്കടിക്കുകയും ആന്ദ്രേ അലെസ്സാൺഡ്രോയുടെ കിക്ക് ഗോൾകീപ്പർ ജൂലിയോ സെസാർ രക്ഷപ്പെടുത്തുകയും ചെയ്തതോടെ അർജന്റീന മത്സരം കൈവിട്ടു. ബ്രസീലിന് ഏഴാം കോപ്പ കിരീടം.

വാൽക്കഷ്ണം:- അർജൻറീന കളർ ടിവിയിൽ കപ്പ് എടുക്കുന്നതു കാണാത്തവരും, മെസ്സിക്ക് അർജന്റീനയ്ക്ക് വേണ്ടി കളിക്കാൻ അറിയില്ലന്നു തോന്നുന്നവരും കളികൾ ഒക്കെ മിസ് ആയെങ്കിൽ സ്ട്രീം ചെയ്തു കണ്ടേക്കു. Most goals, most assists, best player എല്ലാം മെസ്സി ആണ്. ഇനി കുറച്ചു നാൾ കഴിഞ്ഞു കണ്ടില്ലെന്നു പറഞ്ഞു ഈ വഴി വന്നേക്കരുത്..

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098