1470-490

യൂത്ത് കെയർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസമായി ഫോഗിങ് മെഷീൻ നൽകിക്കൊണ്ട് കൊണ്ടോട്ടി സബ്ജില്ലാ കെ. പി. എസ്. ടി. എ. കമ്മിറ്റി


മൊറയൂർ:പഞ്ചായത്തിൽ കെ പി എസ് ടി എ കൊണ്ടോട്ടി സബ് ജില്ലാ കമ്മിറ്റിയുടെ രണ്ടാംഘട്ട ക്ഷേമപ്രവർത്തനങ്ങൾ നടത്തി. ഗുരു സ്പർശം 2 പദ്ധതിയുടെ ഭാഗമായി മൊറയൂർ മണ്ഡലം യൂത്ത് കെയർ കോവിഡ് അതിജീവന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുവാൻ ഫോഗിങ് മെഷീൻ നൽകി.

കെ പി എസ് ടി എ സംസ്ഥാന സമിതി അംഗം പ്രശാന്ത് കെ പി ഫോഗ്ഗിങ് മെഷീൻ മൊറയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് കെ കെ മുഹമ്മദ് റാഫിക്ക് വാലഞ്ചേരിയിൽ വെച്ച് കൈമാറിക്കൊണ്ട് ഗുരു സ്പർശം 2 പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു.

കെ പി എസ് ടി എ സംസ്ഥാന സമിതി അംഗം ശശിധരൻ അരിഞ്ചീരി അദ്ധ്യക്ഷത വഹിച്ചു.

മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ആനത്താൻ അജ്മൽ, കെ. പി. എസ്. ടി. എ. ജില്ലാ നിർവാഹകസമിതി അംഗം ബിജുമോൻ, വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡണ്ട് സാബിൻ സെബാസ്റ്റ്യൻ, സബ്ജില്ലാ പ്രസിഡൻറ് ടിപി മുകേഷ്, സബ്ജില്ലാ സെക്രട്ടറി പി സുബ്രഹ്മണ്യൻ, സബ്ജില്ലാ ട്രഷറർ സലീം അമ്പലങ്ങാടൻ, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ആനത്താൻ അബൂബക്കർ ഹാജി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് ടിപി യൂസുഫ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി കെ നിസാർ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ടുമാരായ പാറക്കുന്നൻ കുഞ്ഞാപ്പു, ആനക്കചേരി മുജീബ്, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ടി പി സലീം മാസ്റ്റർ, മുക്കണ്ണൻ അബ്ദുറഹ്മാൻ, സികെ സമീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫായിസാ മുഹമ്മദ് റാഫി, വിദ്യാഭ്യാസ ജില്ലാ കൗൺസിലർ അഷ്റഫ് പി ഇ, ബിജു പീറ്റർ, നൗഷാദ് ആനസ്സാൻ, സി കെ മുഹമ്മദ് എന്ന ബാപ്പുട്ടി, സി കെ അബ്ദു റസാഖ് എന്ന കുട്ടാപ്പു, അമീറലി പുളിക്കലകത്ത്, ഫായിസ് പെരുമ്പിലായി, ഫർസിൻ പിപി, എ കെ നൗഷാദ്, അനീഷ് ഇട്ടപ്പാട്ട്, ഉവൈസ് മുണ്ടോടൻ, ഹുസ്സൈൻ പുളിയക്കോടൻ, മുഹമ്മദ് ഷാഫി പുത്തൻവീട്ടിൽ, സുലൈമാൻ വിപി, നിദിൽ പികെ, ഷബീർ ഹുസൈൻ ടിപി, എന്നിവർ ഗുരു സ്പർശം 2 പരിപാടിയിൽ ആശംസകളർപ്പിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510