1470-490

കന്മനം പോസ്റ്റാഫിസിന് ശാപമോക്ഷം പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ സാഹചര്യമൊരുക്കിയത് വാട്സ് ആപ് കൂട്ടായ്മ

കന്മനം : വർഷങ്ങളായി ജീർണ്ണിച്ച കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പോസ്റ്റാഫീസ് തൊട്ടടുത്ത സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് നടപടി ആരംഭിച്ചു. തുവ്വക്കാട്ടിലെ ചെങ്ങായിമാർ വാട്സ്ആപ് കൂട്ടായ്‌മ മുൻ കൈയെടുത്താണ് പോസ്റ്റാഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ സാഹചര്യമൊരുക്കിയത്

ഭാരത് പോസ്റ്റൽ ഡിപ്പാർട്മെന്റിന് കിഴിലുള്ള പോസ്റ്റാഫീസ് മാറ്റുന്നതിന് കുറേ നാളുകളായി ശ്രമം തുടരുന്നുണ്ടെങ്കിലും സാമ്പത്തിക ചെലവ് ജീവനക്കാർക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല .

പൊളിഞ്ഞു വീഴാറായതും മഴ പെയ്യുമ്പോൾ ചോർച്ച കാരണം തപാൽ ഉരുപ്പടികളും മറ്റ് രേഖകളും നനഞ്ഞ് നശിച്ചു പോകുന്ന സ്ഥിതിയായപ്പോൾ ജീവനക്കാർ തുവ്വക്കാട്ടിലെ ചെങ്ങായിമാർ എന്ന വാട്സ്ആപ് കൂട്ടായ്‌മ അംഗങ്ങളെ വിവരം ധരിപ്പിക്കുകയും അവർ ആ ദൗത്യം ഏറ്റെടുത്ത് സ്വകാര്യ വ്യക്തിയിൽ നിന്നും പോസ്റ്റാഫിസിന് ആവശ്യമായ റൂം ഏറ്റെടുത്ത് പോസ്റ്റാഫീസ് അധികാരികളെ ഏല്പിക്കുകയും പെയിന്റിങ്ങും മറ്റും നടത്തി പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.

ഇതിനാവശ്യമായിവന്ന സാമ്പത്തികവും വാട്സ്ആപ് കൂട്ടായ്മ അംഗങ്ങൾ തന്നെ എടുക്കുകയുമാണുണ്ടായത് .
അടുത്ത ആഴ്ച പുതിയ കെട്ടിടത്തിലേക്ക് പോസ്റ്റാഫീസ് മാറുന്ന വിധത്തിലാണ് പണി പുരോഗമിക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510