1470-490

സംവരണം തെറ്റിച്ച്അഅയോഗ്യ രായ അധ്യാപകരെ നിയമിച്ചതാ യി പരാതി

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം :കാലിക്കറ്റ് സർവ്വകലാശാലയിലെ മുപ്പതി ലേറെ പഠന വകുപ്പുകളിൽ സംവരണ ക്രമംതെറ്റിച്ച് അയോഗ്യരായ സ്ഥിരം അ ധ്യാപകരെ നിയമിച്ചതായി ആരോപിച്ച് സിൻഡിക്കേറ്റ് മെമ്പർ രംഗത്ത് .
ഈയിടെ സർവ്വകലാശാല 63 അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവിലേക്ക് നടത്തിയ നിയമനത്തിൽ ഭൂരിഭാഗവും സംവരണം സംബന്ധിച്ച നിയമങ്ങൾ തെറ്റിച്ചാണ് നടത്തിയതെന്ന് ആരോപിച്ച് സിണ്ടിക്കേറ്റംഗം ഡോ. റഷീദ് അഹ്മദാണ് ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകിയിരി ക്കുന്നത്.ഭിന്നശേഷി സംവരണം തെറ്റായ രീതിയിൽ നടപ്പാക്കിയ താണ് സംവരണക്രമം തെറ്റാനി ടയാക്കിയത്.സർവ്വീസ് ചട്ടങ്ങൾ പ്രകാരം ഇ. ടി. ബി. വിഭാഗത്തിന് നൽകേണ്ട രണ്ട്, ഇരുപത്തിയെട്ട്, അമ്പത്തിനാല് സംവരണ ഊഴ ങ്ങൾ ഭിന്ന ശേഷിക്കാർക്ക് നീക്കി വെച്ചത് മൂലം എല്ലാ പഠന വകുപ്പ ളിലെയും ഓപ്പൺ / സംവരണ ക്രമങ്ങൾ തെററുകയായിരുന്നു.
ഇതിനെ തുടർന്ന് ഇപ്പോൾ നിയമ നം ലഭിച്ച മുപ്പതോളം അധ്യാപകർ പുറത്ത് പോവേണ്ടി വരുന്ന അവസ്ഥയാണ്.ബാക്കിയുള്ളവരെ പുനക്രമീകരണത്തിലൂടെ നിലനിർത്താനാവും. ഇപ്പോൾ ആളില്ലെന്ന് പറഞ്ഞ് ഒഴിച്ചിട്ട ഭിന്നശേഷി സംവരണ സീറ്റുകളിൽ യഥാർത്ഥത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾ ഉണ്ടെന്നും എന്നാൽ ക്രമംതെറ്റിച്ച് ഊഴം കണക്കാക്കിയതിനാൽ രണ്ട് ഭിന്നശേഷി ഉദ്യോഗാർത്ഥിക ളുടെ അവസരം നഷ്ടമായെന്നും പരാതിയിൽ ആരോപിക്കുന്നു.
പരാതിപ്രകാരം സംവരണക്രമം തെറ്റിയ പഠന വകുപ്പുകളും സംവരണ വിഭാഗവും യഥാർത്ഥത്തിൽ നിയമനം ലഭിക്കേണ്ട ഉദ്യോഗാർത്ഥിയും റാങ്കും:
മലയാളം : എസ്. സി- താര എം എസ്,
റാങ്ക് 5, ‘സൗമ്യ കെ.സി, റാങ്ക് 8, എസ്. സി. സുരേഷ് പുത്തം പറമ്പിൽ, റാങ്ക് 12.
ഡ്രാമ : ഓപ്പൺ -അഭിമന്യൂ, റാങ്ക് 4, ഒബിസി- ദീപ്ന പി.നായർ, റാങ്ക് 6
ഇക്കണോമിക്സ്: മുസ്ലിം (പി.എച്ച്) – ശെജീന. ബി, റാങ്ക് 20
സ്റ്റാറ്റിസ്റ്റിക്സ് – ഓപ്പൺ – ദിലീപ് കുമാർ എം, റാങ്ക് 1, ശ്രീദേവി. ഇ പി – റാങ്ക് 2
ഇംഗ്ലീഷ് – ഓപ്പൺ. സുചേത ശങ്കർ.വി , റാങ്ക് 1
ഹിസ്റ്ററി – മുസ്ലിം (പി.എച്ച്) – സിദ്ധീഖ് അലി. കെ.ടി റാങ്ക് 22
സംസ്കൃതം – എസ്.സി – ശ്യാം കുമാർ ടി.എസ് റാങ്ക് 10, എസ്.സി – ഗീതു എസ് നാഥ്, റാങ്ക് 16′
ഫിലോസഫി – ഇ.ടി.ബി – സബീന എസ്, റാങ്ക് 11
കെമിസ്ട്രി -മുസ്ലിം – സമീറ അഹ്മദ് – റാങ്ക് 26
എഡ്യൂക്കേഷൻ – നാടാർ – ആശ പോൾ റാങ്ക് 32, ഓപ്പൺ (പി.എച്ച്) രൻജിത്ത് ലാൽ പി.കെ, റാങ്ക് 9
നാനോ ടെക്നോളജി – ഇ.ടി.ബി – നൃപാശ്രീ നാരായണൻ, റാങ്ക് 5
സൈകോളജി – ഓപ്പൺ, ശരത്ത് പി, റാങ്ക് 4
കൊമേഴ്സ് – മുസ്ലിം, അബ്ദുൽ റഷീദ് പി.സി, റാങ്ക് 4, നിത്യ വി.എസ്, റാങ്ക് 9
ബോട്ടണി – ഓപ്പൺ, ഹരീഷ് വി.എസ്, റാങ്ക് 2, എസ്.സി. അനിൽ റാജ് കെ, റാങ്ക് 13, ഓപ്പൺ – യുഗേന്ദർ അറ, റാങ്ക് 3
ജേർണലിസം – ഇ.ടി.ബി. അനുപമ. കെ.പി- റാങ്ക് 2
സുവോളജി -മുസ്ലിം – ആരിഫ്.കെ.എം, റാങ്ക് 5
റഷ്യൻ – ഓപ്പൺ – പാരിജാത് ഭട്ടാചാർജി – റാങ്ക് 1
സംവരണക്രമം തെറ്റിയതറിഞ്ഞ തോടെ നിയമനം കിട്ടാതെ പോയ ഉദ്യോഗഗാർത്ഥികൾ ഹൈക്കോട തിയിൽ കേസ് ഫയൽ ചെയ്തു തുടങ്ങി. ഇതിനകം അസിസ്റ്റന്റ് പ്രൊഫസർ നിയമനം സംബന്ധിച്ച ഏഴ് കേസുകളിൽഹൈക്കോടതി സർവ്വകലാശാല ക്ക് നോട്ടീസ് അയച്ച് കഴിഞ്ഞു.സംവരണന യത്തിലെ അപാകത മൂലംകേരള സർവ്വകലാശാലയി ലെ 58 അധ്യാപകരുടെ നിയമനം ഹൈകോടതി റദ്ദാക്കിയത് ഈയിടെയാണ്. വിധി ഡിവിഷൻ ബെഞ്ച് താൽക്കാലികമായി സ്റ്റേ ചെയ്തിരിക്കയാണ്.കൃത്യമായ സംവരണ മാനദണ്ഡം പാലിക്കാൻ കഴിയാത്തതിനാൽ സംസ്ഥാന ത്തെ സർവ്വകലാശാല കളിലെ അധ്യാപക നിയമനങ്ങൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കൂടാതെസംസ്ഥാന ത്തെഎയിഡഡ് കോളജുകളിലെ അധ്യാപക ഒഴിവുകളിലെ ഭിന്ന ശേഷിക്കാർക്കുള്ള 1996 മുതലുള്ള ബാക്ക് ലോഗ് നികത്തണമെന്ന ഹൈകോടതി വിധി കഴിഞ്ഞ ദിവസം സുപ്രീം കോടതി ശരിവെച്ചതോടെ എയിഡഡ് മേഖലയിലെ നിയമനവും പ്രതിസന്ധിയിലാണ്. ഭിന്നശേഷി സംവരണത്തിന് സംസ്ഥാനത്ത് ഹോറിസോണ്ടൽ റിസർവേഷൻ നടപ്പാക്കത്തതാണ് പ്രതിസന്ധിയുടെ കാരണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0