പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായ പ്രതിയുടെ ജാമ്യഹരജി കോടതി തള്ളി
തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായ പ്രതിയുടെ ജാമ്യഹരജി തലശേരി ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. വ്യവസായിയായ കുയ്യാലി ഷറാറ ബംഗ്ലാവിലെ ഉച്ചുമ്മല്‍ കുറുവാങ്കണ്ടി ഷറാറ ഷറഫുദീ (68) ന്റെ ജാമ്യ ഹരജിയാണ് ജഡ്ജി എ.വി മൃദുല തള്ളിയത്. പെണ്‍കുട്ടിക്ക് വീടും സാമ്പത്തിക സഹായവും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കഴിഞ്ഞ ജൂണ്‍ 28നാണ് ധര്‍മടം പൊലിസ് ഷറഫുദീനെ അറസ്റ്റ് ചെയ്തത്. അതേസമയം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്‌തെന്ന ഇതേ കേസില്‍ മാതാവിന്റെ സഹോദരിയെ ഇന്നലെ ധര്‍മടം പൊലിസ് ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷ് അറസ്റ്റ് ചെയ്തു. 30കാരിയായ പ്രതി ഒളിവിലായിരുന്നു. സംഭവത്തില്‍ പ്രതിയുടെ ഭര്‍ത്താവും റിമാന്‍ഡിലാണ്.
Comments are closed.