1470-490

മാധ്യമ പ്രവർത്തകനെ മർദിച്ചതിൽ പ്രതിഷേധിച്ചു നിൽപ്പു സമരം നടത്തി.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം : മാധ്യമ പ്രവർത്ത കനെ അകാരണമായി പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി റിപ്പോർട്ട് ക്ലബ് ക്ലബ് നിൽപ്പു സമ രം നടത്തി.മാധ്യമം പത്രത്തിന്റെ ജില്ലാ ലേഖകൻ കെ.പി.എം. റിയാസിനെയാണ് കഴിഞ്ഞ ദിവസം പോലീസ് മർദ്ദിച്ചത്. ഗുണ്ടാ മോഡൽ ആക്രമണം നടത്തിയ തിരൂർ സി.ഐ. ഫർഷാദിനെ സസ്പെൻഡ് ചെയ്യുക, അന്വേഷണം നടത്തി കർശന നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സർവകലാ ശാലാ പ്രവേശന കവാടത്തിന് മുന്നിലായിരുന്നു നിൽപ് സമരം.
പ്രസ് ക്ലബ് പ്രസിഡൻറ് സി.കെ. ഷിജിത്ത്,സെക്രട്ടറി എൻ.എം. കോയ പള്ളിക്കൽ, വേലായുധൻ പി മൂന്നിയൂർ, പി വി മുഹമ്മദ് ഇക്ബാൽ,എം. രാജേന്ദ്രൻ, സി.എം. ഷാജി, മുഹമ്മദ് യാസീൻ ,മുസ്തഫ പള്ളിക്കൽ,എന്നിവർ പങ്കെടുത്തു.

മാധ്യമപ്രവർത്തകനെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി റിപ്പോർട്ടേഴ്സ് ക്ലബ് നടത്തിയ നിൽപ്പ് സമരം.

Comments are closed.