പിഞ്ചുമക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും, ഭരണ തണലിലെ സി.പി.എം – ഡി.വൈ.എഫ്.ഐ അധോലോക മാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ് പകൽപന്തം സമരം സംഘടിപ്പിച്ചു

ഗുരുവായൂർ : പിഞ്ചുമക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും, ഭരണ തണലിലെ സി.പി.എം – ഡി.വൈ.എഫ്.ഐ അധോലോക മാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽപന്തം സമരം സംഘടിപ്പിച്ചു. ഗുരുവായൂർ പടിഞ്ഞാറേ നടയിൽ നടന്ന സമരം ഡിസിസി ജനറൽ സെക്രട്ടറി വി.വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ.ജി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ പി.കെ.ഷനാജ്, റിഷി ലാസർ, കെ.ബി.സുബീഷ്, നിസാമുദ്ധീൻ, രഞ്ജിത്ത് പാലിയത്ത്, തബ്ഷീർ മഴുവഞ്ചേരി, ഹിഷാം കപ്പൽ, മിഥുൻ മധുസൂദനൻ, അബ്ദുൽ ഹസീബ്, എൻ.എച്ച് ഷാനിർ, ദിപിൻ ഭാസ്‌ക്കരൻ, ഗഫ്ഫാർ ബ്ലാങ്ങാട് എന്നിവർ നേതൃത്വം നൽകി.
Comments are closed.