1470-490

മാഫിയ സംഘങ്ങൾക്കെതിരെ സി.പി.ഐ ജില്ലയിൽ ആയിരം കേന്ദ്രങ്ങളിൽ ജനജാഗ്രതാ സദസ്സ് സoഘടിപ്പിച്ചു.

തലശ്ശേരി :
സ്ത്രീ സുരക്ഷ സമൂഹ സുരക്ഷ ക്വട്ടേഷൻ മാഫിയ സംഘങ്ങൾക്കെതിരെ സി.പി.ഐ ജില്ലയിൽ ആയിരം കേന്ദ്രങ്ങളിൽ ജനജാഗ്രതാ സദസ്സ് സoഘടിപ്പിച്ചു. തലശേരി പഴയ സ്റ്റാന്റിൽ സി.പി.ഐ. കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കാരായി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.സുരേന്ദ്രൻ പ്രസംഗിച്ചു.
പുതിയ ബസ് സ്റ്റാന്റിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.പി.ഷൈജൻ ഉദ്ഘാടനം ചെയ്തു. എം.വി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. വി.പി. സജീവൻ സ്വാഗതം പറഞ്ഞു. അമീർ ചേറ്റംകുന്ന് നന്ദി പറഞ്ഞു.

Comments are closed.