1470-490

ചേലക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം

ചേലക്കര:സ്വർണ കളകടത്തു കേസിൽ പ്രതിയായ അർജുൻ ആയങ്കിയുമായുള്ള  ചേലക്കര ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് എച് .ഷലീലിനുള്ള ബന്ധം പുറത്തു കൊണ്ടുവരണമെന്നും അതിനോടൊപ്പം തന്നെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉള്ള ചാരിറ്റബിള് ട്രസ്റ്റിന്റെ മറവിൽ ചെയ്യുന്ന അവിഹിത ഇടപാടുകളും അനുബന്ധ ലഹരിമാഫിയകൾക്കുള്ള പരോക്ഷ സഹായവും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം നടത്തി .മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്രീ സന്തോഷ് ചെറിയാന്റെ അധ്യക്ഷതയിൽ പ്രതിഷേധ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്  ടി എം കൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.ഡിസിസി സെക്രട്ടറി ടി എ രാധാകൃഷ്ണൻ ,ഒബിസി ജില്ലാ കോൺഗ്രസ് ചെയർമാൻ ടി ഗോപാലകൃഷ്ണൻ ,ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്മാരായ കെ പി ഷാജി ,കെ സി ജോസ് ബ്ലോക്ക് കോൺഗ്രസ് സെക്രെട്ടറിമാരായ , പി എ അച്ഛൻകുഞ്ഞു,സി ഉണ്ണികൃഷ്ണൻ , .മണ്ഡലം കോൺഗ്രസ് സെക്രെട്ടറിമാരായ ടി എ കേശവൻകുട്ടി ,ടി കെ ശശിധരൻ ,വി എ പ്രസാദ് ,ഓ എം മുഹമ്മദ്  ഗ്രാമപഞ്ചായത് അംഗങ്ങളായ എ അസ്സനാര് ,സതീഷ് കുമാർ എന്നിവർ പങ്കെടുത്തു

Comments are closed.