ഓൺലൈൻ പഠന സൗകര്യം ഭൗമം ഫൗണ്ടേഷൻ തൃശൂർ

ചാലക്കുടി:വെറ്റിലപ്പാറ,ഓൺലൈൻ പഠനത്തിന് ഭൗമം തൃശൂർ സഹായം ഫൗണ്ടേഷൻ തൃശൂർ നല്കിയ ടാബും OSA 2000 SSLC ബാച്ച് നല്കിയ മൊബൈൽ ഫോണുകളും ഗവ. എച്ച്.എസ്.എസ് വെറ്റിലപ്പാറ സ്ക്കുളിലെ വിദ്യർത്ഥികൾക്ക് എം.എൽ.എ സനീഷ്കുമാർ ജോസഫ് കൈമാറി.ഉൽഘാടന പ്രസംഗത്തിൽ വിദ്യാലയത്തിൻ്റെ സമഗ്ര പുരോഗതിക്ക് വികസന പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ MLA പ്രഖ്യാപിച്ചു.ജില്ലാ പഞ്ചായത്ത് മെംബർ ജെനീഷ് പി.ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് എം.പി ലീന സ്വഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഷാൻ്റി ജോസഫ്, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ സൌമിനി മണിലാൽ, വാർഡ് മെംബർ സനീഷ, പി.ടി.എ പ്രസിഡൻ്റ് റൈനി റാഫി, എക്സിക്യൂട്ടിവ് മെംബർ ഭൗമം സോൺസ് ജോസഫ്, പ്രിൻസിപ്പൽ ഇൻചാർജ് ജിജിമോൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ശ്രീമതി ലിറ്റി ടീച്ചർ യോഗവസാനം നന്ദി പറഞ്ഞു സമംഗളം പര്യവസാനിച്ചു.
Comments are closed.