1470-490

മുനീസ് ഭവന൦ 12 ന് സാദിഖലി ശിഹാബ് തങ്ങൾ സമർപ്പിക്കും


പരപ്പനങ്ങാടി:അകാലത്തിൽ പൊലിഞ്ഞുപയ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകനും
ട്രോമോ കെയർ വളണ്ടിയറും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ
സാന്നിദ്ധ്യവുമായിരുന്ന മുനീസ് ചെട്ടിപ്പടിയുടെ കുടുംബത്തിന്
മുനിസിപ്പൽമുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന
ഭവന൦ തിങ്കളാഴ്ച സമർപ്പിക്കുന്നതാണ്.ഉച്ചക്ക് ഒരു മണിക്ക് ജില്ലാ
മുസ്‌ലിംലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമർപ്പണ
കർമ്മം നിര്വഹിക്കുന്നതാണ്.കെ.പി.എ മജീദ്
എം.എൽ.എ,മുൻമന്ത്രിപി.കെ.അബ്ദുറബ്ബ്,കോഴിക്കോട്ഖാസി മുഹമ്മദ്‌കോയതങ്ങൾ
ജമലുല്ലൈലി, മണ്ഡലം മുനിസിപ്പൽ മുസ്ലിംലീഗ് ഭാരവാഹികൾ,പരപ്പനങ്ങാടി ഖാസി
മുഹമ്മദ്കോയ തങ്ങൾ പനയത്തിൽ  പങ്കെടുക്കുന്നതാണ്.

Comments are closed.