1470-490

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിൽ സതംഭനത്തിന് എതിരെ യു.ഡി.എഫ് ഐക്യ ട്രേഡ് യൂണിയന്റെ പ്രതിഷേധം

പാവറട്ടി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിൽ സതംഭനത്തിന് എതിരെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയും യു.ഡി എഫ് ഐക്യട്രേഡ് യൂണിയന്റെ ജില്ലാതല പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനം ഡി.സി സി സെക്രട്ടറി വി.വേണുഗോപാൽ നിർവ്വഹിച്ചു.ഇന്ധന വില വർദ്ധനവ് അടക്കമുള്ള ജന വിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്നതിൽ മോദി – പിണറായി സർക്കാരുകൾ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് വി വേണുഗോപാൽ കുറ്റപ്പെടുത്തി.
കെ ടി യു സി ജില്ലാ പ്രസിഡന്റ് എൻ.ജെ ലിയോ അധ്യക്ഷത വഹിച്ചു.എസ്. ടി യു.ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് സിംല, നിസാർ മരുതയൂർ, ഐ എൻ ടി യു സി പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി, ശെഫീഖ് വെൻമേനാട്, സി.എ സണ്ണി, ഒ.ജെ സെബാസ്റ്റ്യൻ,പി.കെ മുഹമ്മദ്, സേതു മാധവൻ, എന്നിവർ സംസാരിച്ചു.

Comments are closed.