1470-490

മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിക്ക് പൊലീസ് മര്‍ദ്ദനം

തിരൂര്‍: മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി കെ.പി.എം റിയാസിന് പൊലീസ് മര്‍ദ്ദനത്തില്‍ പരിക്ക്. മാധ്യമം ദിനപത്രം മലപ്പുറം ജില്ല ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കൂടിയായ റിയാസിനാണ് (35) പുതുപ്പള്ളി കനാല്‍ പാലം പള്ളിക്ക് സമീപം വെച്ച് തിരൂര്‍ സി.ഐ ടി.പി ഫര്‍ഷാദ് ലാത്തി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്. വ്യാഴാഴ്ച വൈകീട്ട് 4.45 ഓടെയാണ് വീടിന് തൊട്ടടുത്ത പലചരക്ക് കടയിലേക്ക് സാധനങ്ങള്‍ വാങ്ങിക്കാനായി വന്ന റിയാസിനെ യാതൊരു പ്രകോപനവും കൂടാതെ ടി.പി ഫര്‍ഷാദ് അടിച്ച് പരിക്കേല്‍പ്പിച്ചത്. ഒപ്പമുണ്ടായിരുന്ന കല്ലിനാട്ടിക്കല്‍ മുഹമ്മദ് അന്‍വറിനും ( 36 ) മര്‍ദ്ദനമേറ്റു. പരിക്കേറ്റ റിയാസിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയുള്‍പ്പെടെയുള്ളവര്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂണിയനും റിയാസും പരാതി നല്‍കി.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510