1470-490

KPSTA കുറ്റിപ്പുറം ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ AEO ഓഫീസ് ധർണ്ണ നടത്തി


കുറ്റിപ്പുറം: പൊതു വിദ്യാഭ്യാസ രംഗത്ത് നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം ഉണ്ടാവണമെന്നാവശ്യപ്പെട്ടുകൊണ്ട് കുറ്റിപ്പുറം AEO ഓഫീസിന് മുന്നിൽ ഉപജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ധർണ്ണ സമരം നടത്തി. റവന്യൂ ജില്ല ട്രഷറർ കെ.വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
ഉപജില്ല പ്രസിഡന്റ് സൻജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
സംസ്ഥാന കൗൺസിലർമാരായ എ.പി നാരായണൻ , വി. ഷഫീഖ്, ജില്ലാ ജോ.സെകട്ടറി കെ.ബിജു , ഹാരിസ്, ജലീൽ , മിസ്രിയ, സുമേഷ്, എന്നിവർ ആശംസകൾ അർപ്പിച്ചു. ഉപജില്ല സെക്രട്ടറി ധനേഷ് സ്വാഗതവും ട്രഷറർ പ്രശാന്തി നന്ദിയും അർപ്പിച്ചു.

Comments are closed.