1470-490

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ധർണ്ണ സമരം

തലശ്ശേരി:പൊതു വിദ്യാലയങ്ങളിലെ അധ്യാപക ഒഴിവുകളിൽ നിയമനം നടത്തുക, നാഥനില്ലാ കളരിയായി മാറിയ ഗവൺമെൻ്റ് പ്രൈമറി വിദ്യാലയങ്ങളിൽ പ്രധാന അധ്യാപകരെ നിയമിക്കുക ,എയ്ഡഡ് സ്കൂൾ നിയമനങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തലശ്ശേരി നോർത്ത് ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി എ.ഇ. ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി.സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ.രാജൻ ഉദ്ഘാടനം ചെയ്തു. സബ്ബ് ജില്ലാ പ്രസിഡൻ്റ് കെ.ധനരാജ് അധ്യക്ഷനായി. പി.എം വിനീതൻ, കെ.സുധീർ, ദിനേശൻ പാച്ചോൾ, എൻ.പി ജയപ്രകാശ്, കെ.വി ജയരാജ്, അരുൺ നാരായണൻ, രഞ്ചിത്ത് തോട്ടത്തി എന്നിവർ സംസാരിച്ചു.

Comments are closed.