1470-490

ഉള്ളണം ഫിഷറീസ് അഴിമതി: ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്തു

പരപ്പനങ്ങാടി: ഏറെ വിവാദമായ ഉള്ളണം ഫിഷറീസ് അഴിമതിക്കെതിരെ ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്തു.

കൽപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഹരജി ഫയൽ ചെയ്തത്.

ഇതിൽ പരപ്പനാട് ഡവലപ്പ്മെൻ്റ് ഫോറം (പി.ഡി.എഫും )കക്ഷി ചേർന്നു.

2014ൽ പ്രക്യാപിച ഉള്ളണം ഫിഷറീസ് നവീകരണ പദ്ധതിയിൽ കോടികളുടെ അഴിമതി തിരിച്ചറിഞ്ഞ കൽപ്പുഴ സംരക്ഷണ സമിതി 2016ൽ വിജിലൻസിന് നൽകിയ പരാതിയിൽ അന്യേഷണം പൂർത്തീകരിച്ചിട്ടും നടപടിയില്ലാത്തതിനെ തുടർന്ന് വ്യാപക പ്രതിഷേധങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു.

കാര്യമായ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് കൽപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഹൈകോടതിയെ സമീപിച്ചത്.

കേരള സർക്കാർ, വിജിലൻസ്, തീരവികസന കോർപ്പറേഷൻ തുടങ്ങിയവരെ പ്രതിചേർത്ത് നൽകിയ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ ആൻ്റണി ലോയഡ് മുഖേനയാണ് ഹരജി ഫയൽ ചെയ്തത്.

2014ൽ പ്രഖ്യാപിച്ച ഏഴരക്കോടിയുടെ ഉള്ളണം ഫിഷറീസ് നവീകരണ പദ്ധതിയിൽ വൻ അഴിമതി നടന്നത് അന്യേഷിച്ചിട്ടും വിജിലൻസ് റിപ്പോർട്ടിൽ മേൽനടപടി സ്വീകരിക്കാത്തത് മെഡ്ലിംഗ് മീഡിയ വാർത്ത പുറത്ത് വിട്ടതോടെയാണ് അഴിമതി വീണ്ടും ചർച്ചയാകുന്നതും, വിവാദമാവുന്നതും,

അഴിമതിവാർത്തകൾ നൽകിയ മാധ്യമ പ്രവർത്തകൻ ഹമീദ് പരപ്പനങ്ങാടിക്കെതിരെയും, വാർത്ത നൽകിയ മെഡ്ലിംഗ് മീഡിയക്കെതിരെയും അപകീർത്തിപെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ നൽകിയ പരാതിയിൽ പരപ്പനങ്ങാടി പോലീസ് കേസ്സെടുത്തത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

പിന്നീട് പുഴ സംരക്ഷണ സമിതി, ഐൻ.എൽ, കോരുപ്പടി യുവജന കൂട്ടായ്മ, സി.പി.എം, പി.ഡി.പി, പി.ഡി.എഫ്, എന്നിവർ പ്രതിഷേധങ്ങളുമായി രംഗത്ത് വന്നിരുന്നു.

എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു കൊണ്ട് രണ്ട് ഘട്ടമായി സമരവും നടത്തിയിരുന്നു.

സമര രംഗത്തുള്ള സംഘടനകളുടെ കൂട്ടായ തീരുമാനപ്രകാരമാണ് പുഴ സംരക്ഷണ സമിതിയുടെ പേരിൽ കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചത്.

വ്യാപക രാഷ്ട്രീയ ഇടപെടൽ കാരണമാണ് പ്രതിഷേധങ്ങൾ ഉയർന്നിട്ടും സർക്കാർ തലത്തിൽ നടപടി എടുക്കാത്തതെന്ന് വ്യാപക പരാതികൾ ഉയന്നിരുന്നു.

തെരുവുകളിലെ സമരങ്ങളിൽ നിന്ന് ഉള്ളണം ഫിഷറീസ് അഴിമതിക്കെരായിട്ടുള്ള പോരാട്ടം ഇനി കോടതിയിലേക്കും എത്തിയതോടെ അഴിമതിക്കെതിരായിട്ടുള്ള ഒരു നാടിൻ്റെ ശക്തമായ പ്രതികരണമാണ് ഇനി വരും നാളുകളിൽ വിവാദങ്ങൾ സൃഷ്ടിക്കുകയെന്ന് സമര രംഗത്തുള്ള നേതാക്കൾ ഒന്നടങ്കം പറയുന്നു.

Comments are closed.