1470-490

സ്ത്രീവിരുദ്ധത യ്ക്കെതിരെ സി.പി.എം. കാലടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സ്ത്രീപക്ഷ കേരളം എന്ന പ്രതിഷേധ പരിപാടി നടന്നു

ചാലക്കുടി:സ്ത്രീവിരുദ്ധത യ്ക്കെതിരെ സി.പി.എം. കാലടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മേലൂർ ,കരുവാപ്പടി ജംഗ്ഷനിൽ സ്ത്രീപക്ഷ കേരളം എന്ന പ്രതിഷേധ പരിപാടി സഖാവ് : വി.ഡി. തോമസ് ഉദ്ഘാടനം ചെയ്തു / സുജ ജോയി , അധ്യക്ഷതവഹിച്ചു പ്രതിഷേധത്തെ സഖാവ് : ഇ.കെ. കൃഷ്ണൻ അഭിവാദ്യം ചെയ്തു, സഖാവ് : കെ.വി. സന്തോഷ്, കെ.കെ രവി, കുഞ്ഞൻ, ചന്ദ്രൻ ,രഹ്ന ഗിരിഷ് , തുടങ്ങിയവർ സംസാരിച്ചു. വിവാഹത്തിനു ശേഷം, ധനസഹായത്തിന്റെ പേരിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന പീഡനങ്ങൾ ഏറ്റുവാങ്ങിയ , ഉത്ര , വിസ്മയ , അർച്ചന , സുചിത്ര , മാത്രമല്ല നിരവധി കുട്ടികൾ ദുരിതമനുഭവിക്കുന്നു. സ്ത്രീകൾക്ക് പണ്ട് മാറ് മറയ്ക്കാൻ അവകാശമുണ്ടായിരുന്നില്ല , നല്ല വസ്ത്രം ധരിക്കാൻ സാധിക്കാറില്ല , വിവാഹം കഴിഞ്ഞാൽ സ്ത്രീധനത്തിന്റെ പേരിൽ ഭർതൃപീഢനം, ഇതിനെല്ലാം ഒരു അറുതി വരേണ്ട കാലം വരണമെന്ന മുദ്രാവാക്യമാണ് സ്ത്രീ പക്ഷ കേരളം കൊണ്ടുവരുന്നത് !

Comments are closed.