1470-490

സ്ത്രീവിരുദ്ധത യ്ക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ സ്ത്രീപക്ഷ കേരളം എന്ന പ്രതിഷേധ പരിപാടി നടന്നു

ചാലക്കുടി:സ്ത്രീവിരുദ്ധത യ്ക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ മേലൂർ ,പള്ളി നട ജംഗ്ഷനിൽ സ്ത്രീപക്ഷ കേരളം എന്ന പ്രതിഷേധ പരിപാടി സഖാവ് : ഇന്ദിരാ മോഹൻ ഉദ്ഘാടനം ചെയ്തു / സുജ ജോയി , അധ്യക്ഷതവഹിച്ചു പ്രതിഷേധത്തെ സഖാവ് : കെ.കെ.രവി അഭിവാദ്യം ചെയ്തു, സഖാവ് : കെ.വി. സന്തോഷ്, ജയ്സൺ പാറേക്കാടൻ, അനിൽ, രഹ്ന ഗിരിഷ് , തുടങ്ങിയവർ സംസാരിച്ചു. വിവാഹത്തിനു ശേഷം, ധനസഹായത്തിന്റെ പേരിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന പീഡനങ്ങൾ ഏറ്റുവാങ്ങിയ , ഉത്ര , വിസ്മയ , അർച്ചന , സുചിത്ര , മാത്രമല്ല നിരവധി കുട്ടികൾ ദുരിതമനുഭവിക്കുന്നു. സ്ത്രീകൾക്ക് പണ്ട് മാറ് മറയ്ക്കാൻ അവകാശമുണ്ടായിരുന്നില്ല , നല്ല വസ്ത്രം ധരിക്കാൻ സാധിക്കാറില്ല , വിവാഹം കഴിഞ്ഞാൽ സ്ത്രീധനത്തിന്റെ പേരിൽ ഭർതൃപീഢനം, ഇതിനെല്ലാം ഒരു അറുതി വരേണ്ട കാലം വരണമെന്ന മുദ്രാവാക്യമാണ് സ്ത്രീ പക്ഷ കേരളം കൊണ്ടുവരുന്നത് !

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584