1470-490

എ ആർ നഗർ വികെ പടിയിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് ഒന്നര കോടി പിടിച്ചെടുത്തു

തിരൂരങ്ങാടി: മമ്പുറം വികെ പടി റോഡിലെ വീട്ടിൽ കസ്റ്റംസ് പരിശോധന. ഇരുകുളങ്ങര വീട്ടിൽ റഫീഖിന്റെ വീട്ടിലാണ് കസ്റ്റംസ് പരിശോധന നടന്നത്.
ഇവിടെ നിന്ന് 1.5 കോടി രൂപ പിടികൂടിയതായി അറിയുന്നു.

രാവിലെ ആരംഭിച്ച റെയ്ഡ് രാത്രി ഒൻപത് മണിയോടെയാണ് അവസാനിച്ചത്. സ്ത്രീകളടക്കമുള്ള ഇരുപതിലധികം ഉദ്യാഗസ്ഥര്‍ പരിശോധനക്കായി എത്തിയിരുന്നത്.

കൂടുതൽ വിവരങ്ങൾ കസ്റ്റംസ് പുറത്ത് വിട്ടിട്ടില്ല. കാട റഫീഖ് എന്നറിയപ്പെടുന്ന ഇയാൾക്ക് എഴുത്ത് ലോട്ടറി, റിയൽ എസ്റ്റേറ്റ് ബിസിനസ്സാണെന്നാണ് നാട്ടുകാർ പറയുന്നത്.

Comments are closed.