1470-490

മുതിർന്ന കോൺഗ്രസ് കൂട്ടായ്മ മൊബൈൽ ഫോൺ വിതരണം ചെയ്തു

മുതിർന്ന കോൺഗ്രസ് നേതാവ് പൂക്കാടൻകുഞ്ഞിമോൻ ഹാജി അക്ഷയ് – ന് മൊബൈൽ ഫോൺ കൈമാറുന്നു

തേഞ്ഞിപ്പലം :ലീഡർ കെ കരുണാകരന്റെ 103 – മത്. ജന്മദിനത്തോടനുബന്ധിച്ച്
മൂന്നിയൂർ മണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മ ഓൺലൈൻ പഠത്തിനാവശ്യമായ മൊബൈൽഫോൺ വിതരണം ചെയ്തു.മൂന്നിയൂരിലെ സജീവ കോൺഗ്രസ് പ്രവർത്തകനായ വെളിമുക്കിലെ കെ സതീഷിന്റെ മകൻ പത്താം ക്ലാസ് വിദ്യാർത്ഥി അക്ഷയ് -നാണ് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈ ൽ ഫോൺ നൽകിയത്. മുതിർന്ന കോൺഗ്രസ് നേതാവ് പൂക്കാടൻ കുഞ്ഞുമോൻ ഹാജി ഫോൺ അക്ഷയ്ന് കൈമാറി.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കീഴേടത്ത് മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു.മുതിർന്ന കോൺഗ്രസ് നേതാവ് എൻ പങ്ങൻ അധ്യക്ഷത വഹിച്ചു.ഡിസിസി മെമ്പർ കെ വിജയൻ , ഒ പി അബ്ദുൽ അസീ സ്,വേലായുധൻ പി മൂന്നിയൂർ, വാക്കതൊടിക മുസ്തഫ,കെ പി പ്രമോദ് കുമാർ , ഷാജി പടിക്കൽ ,
എൻ ശ്രീനിവാസൻ , സി രാജീവ്
എന്നിവർ പ്രസംഗിച്ചു.

Comments are closed.