1470-490

പരപ്പനങ്ങാടിയിൽ വീണ്ടും എക്സ്സൈസിന്റെ കഞ്ചാവ് വേട്ട

പരപ്പനങ്ങാടി: ഓപ്പറേഷൻ ലോക്കഡൗണിന്റെ ഭാഗമായി പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് ഓഫീസ് നടത്തിയ പരിശോധനയിൽ 22 കിലോഗ്രാം കഞ്ചാവുമായി ഗുഡല്ലൂർ സ്വദേശി പിടിയിൽ.06/07/2021ന് തിങ്കളാഴ്ച്ച വൈകീട്ട് വള്ളിക്കുന്ന് അരിയല്ലൂർ ബീച്ചിൽ വച്ചാണ് ഗൂഡല്ലൂർ സ്വദേശിയും നിലമ്പുർ കരുളായിയിൽ നിന്ന് വിവാഹം കഴിച്ച് ഇപ്പോൾ അവിടെ താമസക്കാരനുമായ ചോലോത്ത് ഹുസ്സൈൻ കുട്ടി മകൻ ജാഫാറിനെ (39/21)പരപ്പനങ്ങാടി എക്സ്സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥർ 4.100കിലോഗ്രാം കഞ്ചാ വുമായിപിടികൂടിയത്.വിൽപ്പനക്കായ് കൊണ്ടുവന്ന കഞ്ചാവാണ് ഇതെന്ന് ജാഫർ എക്സ്സൈസിനോട് തുറന്ന് പറഞ്ഞു.ചോദ്യം ചെയ്യലിൽ ടിയാൻ കഞ്ചാവ് സ്റ്റോക്ക് ചെയ്ത് വച്ചിരിക്കുന്ന നിലമ്പുർ കരുളായിയിലെ വീട്ടിൽനിന്നും 18കിലോഗ്രാം കഞ്ചാവുകൂടികണ്ടെടുക്കുകയായിരുന്നു.കഞ്ചാവ് മയക്കുമരുന്ന് ലോബിക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് എക്സ്സൈസ് ഇൻസ്‌പെക്ടർ സാബു ആർ ചന്ദ്ര പറഞ്ഞു.കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ പരപ്പനങ്ങാടി എക്സ്സൈസ് റെയ്ഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ300
കിലോ കഞ്ചാവടക്കം മാരകമായ മയക്കുമരുകളാണ് വൻതോതിൽ പിടികൂടിയത്.ലോക്ക് ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട വലിയവിഭാഗം ആളുകൾ ഈ മേഖലയിലേക്ക് മാറിയതായി സംശയിക്കേണ്ടിയിരിക്കുന്നു എന്ന് കേസുകളുടെ ഈ വർദ്ധനവ് നിരീക്ഷിച്ചാൽ മനസ്സിലാക്കുവാൻകഴിയും.കേസിലുൾപ്പെട്ട കൂടുതൽ പെരേ കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ് ഉണ്ടാകുമെന്നും എക്സ്സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു.പ്രിവെന്റിവ് ഓഫീസർ (ഗ്രേഡ്)മാരായ കെ.പ്രദീപ് കുമാർ,പി.മുരളീധരൻ സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി,അരുൺ പാറോൽ,ജയകൃഷ്ണൻ വനിതാസിവിൽ എക്സ് സൈസ് ഓഫീസർമാരായ എം.ശ്രീജ,സ്മിത കെ എന്നിവരടങ്ങിയ ടീമിന്റെ ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനോടുവിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.പ്രതി കഞ്ചാവ് കടത്താനുപയോഗിച്ച KL 11 Y 405 നമ്പർ മാരുതി ALTO കാറും എക്സ്സൈസ് പിടിച്ചെടുത്തു.

Comments are closed.