1470-490

എസ് ടി യു (മേ ട്ടോർ ) വളാഞ്ചേരി യൂനിറ്റിൻ്റെ നേതൃത്വത്തിൽ നിൽപ്പു സമരം നടത്തി

വളാഞ്ചേരി: തൊഴിലവകാശ കമ്മീഷൻ രൂപീകരിക്കുക, മുഴുവൻ തൊഴിലാളികൾക്കും 7000 രൂപ കോവിഡ് ധനസഹായം നൽകുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക, ക്ഷേമനിധി വ്യവസ്ഥകൾ ലളിതമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ് ടി യു സംസ്ഥാന വ്യാപകമായി അവകാശ ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി എസ് ടി യു (മേ ട്ടോർ ) വളാഞ്ചേരി യൂനിറ്റിൻ്റെ നേതൃത്വത്തിൽ നിൽപ്പു സമരം നടത്തി. എസ് ടി യു നിയോജക മണ്ഡലം ജന.സെക്രട്ടറി മുഹമ്മദലി നീറ്റുകാട്ടിൽ ഉദ്ഘാടനം ചെയ്തു.എം.പി.ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. കെ എം എസ് സാദിഖ് തങ്ങൾ, ഇ.പി.മുഹമ്മദലി, ഒ.പി. ഷിഹാബ്, കെ.കെ.മുസ്തഫ നേതൃത്വം നൽകി.

Comments are closed.