1470-490

കിടപ്പിലായവർക്ക് അത്താണിയായി വളാഞ്ചേരി നഗരസഭ

വളാഞ്ചേരി:കിടപ്പിലായവർക്ക് അത്താണിയായി വളാഞ്ചേരി നഗരസഭ – -ദീർഘകാല രോഗങ്ങളാലും, മാറാ രോഗങ്ങളാലും പ്രയാസമനുഭവിക്കുന്നവരെ വീട്ടിൽ നിന്നും കൊണ്ട് വന്ന് വാക്സിൻ നൽകി നഗരസഭ മാതൃകയായിനഗരസഭ പരിധിയിലെ പരിരക്ഷയിലുംപാലിയേറ്റിവിലും പരിചരണത്തിലുള്ളവർക്ക് 3 ദിവസങ്ങളിലായി വാക്സിൻ നൽകുന്ന ക്യാമ്പിന് ഇന്ന് തൊഴുവാനൂർ പകൽ വീട്ടിൽ വെച്ച് തുടക്കം കുറിച്ചു.നഗരസഭയിലെ 11 ഡിവിഷനുകളിലെ കിടപ്പിലായവർക്ക് ഓരോദിവസവും വാക്സിൻ നൽകുംവളാഞ്ചേരി മേഖലയിലെ സന്നദ്ധ സംഘടനകളുടെയുംഅവരുടെ സന്നദ്ധ പ്രവർത്തകരുടെയുംആമ്പുലൻസുകളുടെയും സേവനം ലഭ്യമാക്കിയിരുന്നു. മുനിസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ മാരാത്ത് ഇബ്രാഹിം, മുജീബ് വാലാസി, മെഡിക്കൽ ഓഫീസർ ഡോക്ടർ സൽവ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ബഷീർ,കൗൺസിലർമാരായ പറശ്ശേരി ബീരാൻകുട്ടി, പാറക്കൽ ശിഹാബ്, സദാനന്ദൻ കെ, ഉണ്ണികൃഷ്ണൻ കെ വി, കെ കമറുദ്ദീൻ, സാമൂഹ്യ സേവന സന്നദ്ധ പ്രവർത്തകരായ വി പി എം സാലിഹ് തുടങ്ങിയവർ നേതൃത്വം നൽകി കൂടതെ ശിഹാബ് തങ്ങള്‍ സ്നേഹാലയം കഞ്ഞിപ്പുര, റെഡ് ആര്‍മി കാവുംപുറം, ഹറമെെന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കുളമംഗലം, ഗ്രീന്‍ പവര്‍ കുളമംഗലം, ചെഗുവേര സെന്റർ, പാലിയെറ്റീവ് കെയര്‍ ക്ലിനിക്, സേവാഭാരതി തുടങ്ങിയ സന്നദ്ധ സംഘടനകളുടെ ആമ്പുലന്‍സുകളുടെ സേവനവും ലഭ്യമായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584