1470-490

ഫസൽ കൊലപാതകം

ഫസൽ കൊലപാതകം നടന്ന 2006 മുതൽ പ്രതികളുടെ ഭാഗത്ത് നിന്ന് ഉയർത്തിയ നിലപാടുകൾക്കുള്ള അംഗീകാരമാണ് കേസിൽ തുടർ അന്വേഷണം നടത്താനുള്ള ഹൈക്കോടതി വിധിയെന്ന് കേസിലെ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ കെ. വിശ്വൻ പറഞ്ഞു. ഒരു പ്രത്യേകതിരക്കഥയുടെ അടിസ്ഥാനത്താലുള്ള അന്വേഷണമാണ് ഈ കേസിൽ നടന്ന തെന്നും ഇപ്പോഴത്തെ കോടതി ഉത്തരവ് സത്യം പുറത്ത് കൊണ്ടുവരുമെന്നും അദ്ദേഹം തലശ്ശേരിയിൽ മാധ്യമങ്ങളോട് പറഞ്ഞു – സി.പി.എമ്മുകാർ ഒരു കേസിൽ പ്രതിയായാൽ കൃത്യം നിർവഹിക്കുന്ന സംഘം ത്തിൽ സി.പി.എം നേതാക്കളായിരക്കുമെന്ന ദുർബലമാല ഗീബൽസിയൻ സിന്ത’ന്തമാണ് സി.ബി.ഐ. അവതരിപ്പിക്കുന്നത് -ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികമല്ലെന്ന് ചൂണ്ടിക്കാട്ടി ഫസലിന്റെ ഭാര്യ മറിയുനൽകിയ ഹരജിയിലാണ് കേസന്വേഷണം ഹൈക്കോടതി സി.ബി.ഐയ്ക്ക് വിട്ടത് -ഈ കേസിൽ സാധാരണയുണ്ടാകാറുള്ളത് പോലെയുള്ള വകുപ്പുകൾ കൂട്ടി ചേർത്തു കൊണ്ടുള്ള തുടർ അന്വേഷണമല്ല ഉണ്ടാകുകയെന്നും ഇതുവരെ കണ്ടെത്തിയ തെളിവുകളെയും പ്രതികളെയും സാക്ഷികളെയും നിരാകരിച്ചു കൊണ്ടുള്ള അന്വേഷണമാണ് നടക്കുകയന്നും വളരെ ശുഭപ്രതീക്ഷയോടെയാണ് വിധിയെ കാണുന്നതെന്നും അട്ടേഹം പറഞ്ഞു – കോടതി വിധി സ്വാഗതാർഹമാണെന്നും യഥാർത്ഥ പ്രതികളെ പുറത്ത് കൊണ്ടുവരാൻ പുതിയ അന്വേഷണം കൊണ്ട് സാധിക്കുമെന്ന് തുടർ അന്വേഷണത്തിന് റിട്ട് ഹർജി നൽകിയ ഫസലിന്റെ സഹോദരൻ അബ്ദുൾ സത്താറും പറഞ്ഞു

Comments are closed.