വാഹനങ്ങൾ മോഷ്ടിച്ച് ഓൺലൈനിലൂടെ വില്പന നടത്തിയിരുന്ന 2 വിദ്യാർത്ഥികളടക്കം 3 പേർ പിടിയിൽ

ചാലക്കുടി:കൊരട്ടി, സ്വദേശി തേവലപ്പിള്ളി പൗലോസ് എന്നയാളുടെ മോട്ടോർ സൈക്കിൾ മോഷ്ടിച്ച പ്രായപൂർത്തിയാവാത്ത രണ്ടു പേരടങ്ങുന്ന മൂന്നംഗ സംഘം കൊരട്ടി പോലീസിന്റെ പിടിയിലായി.
വെസ്റ്റ് കൊരട്ടി സ്വദേശി കൂരൻ വീട്ടിൽ നിതിൻ ജോയി (19) എന്നയാളെയും മറ്റു രണ്ടു പേരെയുമാണ് ഇക്കഴിഞ്ഞ രാത്രി കൊരട്ടി ഇൻസ്പെക്ടർ SHO :ബി.കെ. അരുണും സംഘവും അറസ്റ്റു ചെയ്തത്.
26 – 6 – 21 തിയ്യതി രാത്രി 11.30 മണിയോടെയാണ് അധ്യാപകനായ പൗലോസിന്റെ വീടിന്റെ മുറ്റത്തേക്ക് അതിക്രമിച്ചു കയറി പോർച്ചിൽ സൂക്ഷിച്ചിരുന്ന ഹീറോ ഹോണ്ടാ മോട്ടോർ സൈക്കിൾ മോഷണം നടത്തിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
പരാതി ലഭിച്ച കൊരട്ടി പോലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ പ്രതികൾ മോഷ്ടിച്ച വാഹനം കൊരട്ടി ലത്തീൻ പള്ളിക്കു സമീപം ദേശീയ പാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നു.
കൊരട്ടിയിലും സമീപപ്രദേശങ്ങളിലും , ദേശീയ പാതയോരത്തു നിന്നും പലപ്പോഴായി മോട്ടോർ സൈക്കിളുകൾ മോഷണം പോകുന്നതറിഞ്ഞ പോലീസ് മോഷ്ടാക്കളെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി
G. പൂങ്കുഴലിയുടെ നിർദ്ദേശപ്രകാരം ചാലക്കുടി Dysp സി.ആർ. സന്തോഷ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും കുട്ടി ക്കള്ളൻമാരെ പിടികൂടുകയുമായിരുന്നു .
പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതിൽ പ്രതികൾ നടത്തിയ നിരവധി വാഹന മോഷണങ്ങളെക്കുറിച്ച് പോലീസിനോട് സമ്മതിക്കുകയും ചെയ്തു. പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അങ്കമാലി മൂക്കനൂരിൽ നിന്നും മോഷ്ടിച്ച മറ്റൊരു മോട്ടോർ സൈക്കിൾ വീടിനു പുറകിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
മോഷ്ടിച്ച വാഹനങ്ങൾ രഹസ്യ കേന്ദ്രത്തിലെത്തിച്ച് സ്‌പെയർ പാർട്ട്സുകളാക്കി ആവശ്യക്കാരെ ഓൺലൈനിൽ കണ്ടെത്തി വില്പന നടത്തിവരുന്നതാണ് ഇവരുടെ രീതി. പാർട്സുകൾ അടർത്തിയെടുത്ത ശേഷം ബാക്കി വരുന്ന ഭാഗങ്ങൾ ചിറങ്ങര, ചാലക്കുടി, അങ്കമാലി എന്നീ സ്ഥലങ്ങളിലുള്ള ആക്രിക്കടകളിൽ വില്പന നടത്തിയിട്ടുണ്ടെന്നും, ബാക്കി വരുന്ന ചില വാഹന ഭാഗങ്ങൾ ആളൊഴിഞ്ഞ ഭാഗങ്ങളിലെ കുളങ്ങളിലും മറ്റും ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.
ഇത്തരത്തിൽ ഉപേക്ഷിച്ച ഒരു വാഹനത്തിന്റെ യന്ത്ര ഭാഗങ്ങൾ കാതിക്കുടം കള്ളുഷാപ്പിനു സമീപത്തു നിന്നും പോലീസ് കണ്ടെടുത്തു.
മോഷണത്തിലൂടെ ലഭിക്കുന്ന പണമുപയോഗിച്ച് ആഢംബര വാഹനങ്ങൾ വാടകയ്ക്കെടുത്ത് കറങ്ങി നടക്കുകയും, വില കൂടിയ മൊബൈൽ ഫോൺ വാങ്ങുന്നതിനും , മറ്റുമാണ് ഉപയോഗിക്കുകയുമാണ് ചെയ്യുന്നതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
കേസിലെ ഒന്നാം പ്രതി നിതിൻ ജോയ് മൂക്കന്നൂരിലെ സ്വകാര്യ ഇൻഡസ്ട്രിയൽ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയുമാണ്പ്രത്യേക അന്വേഷണ സംഘത്തിൽ SI മാരായ ICചിത്തരഞ്ജൻ , ഷാജു എടത്താടൻ , MS പ്രദീപ്, സി.കെ. സുരേഷ്, ASI മാരായ സെബി . സജീവ് C. മുരുകേഷ് കടവത്ത്, സീനിയർ CPO മാരായ രഞ്ചിത്ത് VR, ജിബിൻവർഗ്ഗീസ്, സജീഷ് കുമാർ , PM ദിനേശൻ , ഡേവീസ് PT എന്നിവരാണ് ഉണ്ടായത്.
Comments are closed.