1470-490

ഫെല്ലോഷിപ്പിന് അര്‍ഹത നേടി

തേഞ്ഞിപ്പലം :കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി പഠന വിഭാഗത്തിലെ ഗവേഷകരായ രശ്മി എസ്., അഖില്‍ എം. എന്നിവര്‍ വിദേശ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടി. സ്‌കോട്ട്‌ലാന്റിലെ എഡിന്‍ബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ട്രസ്റ്റിന്റെ 2021-ലെ സിബാള്‍ഡ് ഫെല്ലോഷിപ്പിനാണ് തൃശൂര്‍ സ്വദേശിനിയായ രശ്മി അര്‍ഹത നേടിയത്. വാഷിംഗ്ടണും യൂറോപ്പിലെ ബ്രാട്ടിസ്ലാവയും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ പ്ലാന്റ് ടാക്‌സോണമിയുടെ 2021-ലെ റിസര്‍ച്ച് ഗ്രാന്റിനാണ് കോഴിക്കോട് സ്വദേശിയായ അഖില്‍ എം. തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു പേരും ബോട്ടണി പഠനവിഭാഗം പ്രൊഫസര്‍ ഡോ. സന്തോഷ് നമ്പിയുടെ കീഴില്‍ ഗവേഷകരാണ്.

വേലായുധൻ പി മൂന്നിയൂർ

Comments are closed.