
വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം . കാലിക്കറ്റിൽ ഡിഗ്രി ഫലം 31-നുള്ളിൽ പ്രസിദ്ധീകരിക്കാൻ തിരക്കിട്ട നീക്കം . ഉത്തരക്കടലാസുകൾ ക്ലസ്റ്റർ കേന്ദ്രത്തിലെത്തിച്ച് ഫാൾസ്നമ്പറിട്ട് മൂല്യനിർണ്ണയ ക്യാമ്പിൽ എത്തിക്കും. കാലിക്കറ്റ് സർവകലാശാലക്കു കീഴിൽ വിവിധ ജില്ലകളിലായി നടത്തി കൊണ്ടിരിക്കുന്ന ഡിഗ്രി അവ സാന സെമസ്റ്റർ പരീക്ഷയുടെ ഫലം ഈ മാസം 31നുള്ളിൽ പ്രഖ്യാപിക്കുന്നത്. കൊവിഡ് കാരണം രണ്ടു തവണയിലധികം പുനക്രമീകരിച്ച പരീക്ഷകളാണ് ഇപ്പോൾ നടത്തുന്നത്. ആറാം സെമസ്റ്റർ ബി.കോം, ബി.എസ്.സി പരീക്ഷകൾ പൂർത്തിയായിട്ടുണ്ട്. ബി.എ പരീക്ഷ പൂർത്തിയായിട്ടില്ല.
പരീക്ഷ കഴിഞ്ഞ സെന്ററുകളിൽ നിന്ന് സർവകലാശാല പരീക്ഷാ ഭവനിലേക്ക് ഉത്തരക്കടലാ സുകൾ എത്തിക്കുന്നതിന്പക രമായി ഓരോ ജില്ലയിലെയും നാല് കേന്ദ്രത്തിലേർപെടുത്തിയ ക്ലസ്റ്റർ സെന്ററുകളിലേക്ക് എത്തിച്ചാണ് ഉത്തരക്കടലാസുകൾ ഫാൾസ് നമ്പർ ഇടുന്നത്. വയനാട് ജില്ലയിൽ മാത്രം മുട്ടിൽ കോളജാണ് ഒരു ക്ലസ്റ്റർ എന്ന രീതിയിൽ ഏർപെടുത്തിയി ട്ടുള്ളത്. ക്ലസ്റ്ററുകളിൽ നിന്ന് ഉത്തരക്കടലാസുകൾ ഫാൾസ് നമ്പർ അടിച്ച ശേഷം വിവിധ ജില്ലകളിലുള്ള 130 ൽ അധികമുള്ള മൂല്യ നിർണ്ണയ ക്യാംപുകളിലേക്ക് എത്തിച്ച് കേന്ദ്രീകൃത രീതിയിലാണ് മൂല്യ നിർണ്ണയം നടത്തുക. സ്വാശ്രയ കോളജുകളിൽ നിന്നുൾപ്പെടെ മൂല്യനിർണ്ണയത്തിന് അധ്യാപകരെ എത്തിക്കാൻ സർവകലാശാലയിൽ നിന്ന് നേരത്തേ കോളജ് പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷാ ഡ്യൂട്ടിക്കായി സർവകലാശാലയിലെ വിവിധ സെക്ഷനുകളിൽ നിന്ന് അധിക ജീവനക്കാരെ വിവിധ ജില്ലകളിലെ പരീക്ഷാ സെന്ററുകളിലേക്ക് നിയോഗിച്ചാണ് പരീക്ഷ സുഗമമായി നടത്തി കൊണ്ടിരിക്കുന്നത്. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് മുഴുവൻ സെന്ററുകളിലും പരീക്ഷ വിജയകരമായി നടത്തുന്നത്. ഈ മാസാവസാനത്തോടെ ഡിഗ്രി ഫലം പുറത്തു വന്നാൽ വിവിധ സർവകലാശാലകൾക്കു കീഴിൽ യു ജി.സി പുതുതായി അനുമതി നൽകിയ ഓൺലൈൻ കോഴ്സുകളിൽ ഉൾപ്പെടെ പ്രവേശനം നേടുന്നതിന് വിദ്യാർഥികൾക്ക് സാധിക്കും.
Comments are closed.