1470-490

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് കാറിലിടിച്ച് യുവതി മരിച്ചു

കതിരൂർ : നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ്  കാറിലിടിച്ച് യുവതി
മരിച്ചു. ഇന്നലെ വൈകിട്ട് കാപ്പുമ്മൽ പെനാങ്കിമെട്ടയിലാണ് അപകടമുണ്ടായത്.
പൊന്ന്യം പറാങ്കുന്നിലെ ടി.വി. ഗോപിനാഥന്റെ ഭാര്യ സവിത(40)യാണ്
മരണപ്പെട്ടത്. കുടുംബസമേതം പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ പോയി വരുമ്പോഴാണ്
അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സവിതയെ ഉടൻ
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
   ഇരിട്ടി പുന്നാട്ടെ പരേതനായ പദ്മനാഭൻ മാസ്റ്റരുടെയും ഗൗരിയുടെയും
മകനാണ്.തലശേരി ബ്രണ്ണൻ കോളേജ് രണ്ടാം വർഷ വിദ്യാർഥിനി സംയുക്ത, തലശേരി
ഗേൾസ് സ്കൂൾ എട്ടാം ക്ളാസ്  വിദ്യാർഥി നൈപുണ്യ എന്നിവർ മക്കളാണ്.
സഹോദരങ്ങൾ ഗീത, വസന്ത, ശശി, സജിത, സനിത.

Comments are closed.