1470-490

വീട്ടകം വായനയോരം മറ്റത്തൂർ പഞ്ചായത്തിലേയ്ക്കും

കൊടകര:ഗവ. നാഷണൽ ബോയ്സ് ഹൈസ്കൂളിന്റെ നൂതന പദ്ധതിയായ വീട്ടകം വായനയോരത്തിന്റെ അഞ്ചാമത് ശാഖ മറ്റത്തൂർ പഞ്ചായത്തിലെ മൂലംകുടം പാർവ്വണം ട്രസ്റ്റിൽ എഴുത്തുകാരനായ സുഭാഷ് മൂന്നുമുറി ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങളോടൊപ്പം മനുഷ്യരെയും വായിക്കണമെന്നും അക്ഷരങ്ങളെക്കാൾ കരുണയും സ്നേഹഹവും സ്വാംശീകരിക്കണമെന്നും ബഷീർ അനുസ്മരണ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. അധ്യാപകനായ ജോബിൻ എം തോമസ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. വീട്ടക ലൈബ്രേറിയനായ ഷിൽജ ഉണ്ണികൃഷ്ണൻ , പാർവ്വണം ട്രസ്റ്റ് പ്രതിനിധി ശാരിക സലീഷ്, എസ്.പി. സി. സി പി ഒ സന്ധ്യ പി.യു, . വിദ്യാരംഗം കൺവീനർ ബിന്ധ്യ ടി.കെ എന്നിവർ പ്രസംഗിച്ചു. പ്രദേശവാസികളായ എല്ലാവർക്കും നിശ്ചിത സമയത്ത് വീട്ടകം വായനയോരത്തു നിന്ന് പുസ്തകങ്ങൾ വായനയ്ക്കായി ലഭിക്കുന്നതാണ്.

Comments are closed.