1470-490

മർച്ചൻ്റ്സ്‌ അസോസിയേഷൻ ഉപവാസ സമരം നടത്തി

പരപ്പനങ്ങാടി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ഉപവാസ സമരത്തിന്റെ
ഭാഗമായി പരപ്പനങ്ങാടി മർച്ചൻസ് അസോസിയേഷന്റെ കീഴിൽ നഗരസഭാ കാര്യാലയം, പയനിങ്ങൽ ജംഗ്ഷൻ, പുത്തരിക്കൽ, പാലത്തിങ്ങൽ എന്നീ വിവിധ കേന്ദ്രങ്ങളിൽ ഉപവാസ സമരം നടത്തി
കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു അവശ്യസാധനങ്ങൾ അടക്കം അനുമതി ഉള്ള മുഴുവൻ കടകളും അടിച്ചിട്ട്കൊണ്ടായിരുന്നു ഉപവാസ സമരം. എം വി മുഹമ്മദലി, വിനോദ് എവി, അഷ്റഫ് കുഞ്ഞാവാസ്, ഷൗക്കത്ത് ഷാസ്, മുജീബ് ദിൽദാർ തുടങ്ങിയ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ സമരത്തിന് നേതൃത്വം നൽകി. സർക്കാരും ഉദ്യോഗസ്ഥരും വ്യാപാര ദ്രോഹ നയം തുടർന്നാൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് നേതാക്കൾ അറിയിച്ചു.
രാവിലെ 10 മണിക്ക് തുടങ്ങിയ ഉപവാസ സമരം വൈകിട്ട് 05 മണി വരെ നീണ്ട് നിന്നു.

Comments are closed.