1470-490

കേന്ദ്ര സർക്കാർ ഓഫീസിനുമുൻപിൽ DYFI കോട്ടക്കൽ ബ്ലോക്ക് കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു

കോട്ടക്കൽ: ഇന്ധന – പാചക വാതക വിലവർദ്ധനവിനെതിരെ കേന്ദ്ര സർക്കാർ ഓഫീസിനുമുൻപിൽ DYFI കോട്ടക്കൽ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ CPIM കോട്ടക്കൽ ഏരിയാ സെക്രട്ടറി സ: തയ്യിൽ അലവി ഉദ്ഘാടനം ചെയ്തു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് BSNL ഓഫീസിനുമുന്നിലാണ് ധർണ സംഘടിപ്പിച്ചത്.

രാജ്യം വലിയ ദുരന്തമുഖത്ത് നിൽക്കുമ്പോഴും കേന്ദ്ര സർക്കാർ മറ്റൊരു ദുരന്തത്തെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. കോർപ്പറേറ്റുകൾക്കു വേണ്ടിയാണ് നരേന്ദ്രമോഡി ഭരിക്കുന്നത്. അനുദിനം വാതക വില വർദ്ധിപ്പിച്ചു കൊണ്ട് ലക്ഷകണക്കിന് കോടിരൂപയുടെ സൗജന്യം കോർപ്പറേറ്റുകൾക്ക് സഹായം ചെയ്യുന്നു ഇങ്ങിനെ സഹായവും സൗജന്യവും നൽകുന്നത് രാജ്യത്തെ സാധാരണക്കാരെ ഊറ്റി പിഴിഞ്ഞെടുത്തു കൊണ്ടാണ് ഇത്രയും വലിയ ബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവെക്കുന്നു. വൻ കിടക്കുത്തകമുതലാളിമാരെ സഹയിക്കാനായി കോവിഡ്
വാക്സിനുപോലും പണം ഈടാക്കുന്നു. ഖനിമുതലാളിമാരെ സഹായിക്കുന്നതിനായി സ്റ്റൈൻ സ്വാമിയെ പോലുള്ള മനുഷ്യ പക്ഷത്തുനിലനിൽക്കുന്ന മനുഷ്യരെ ഭരണഘുഡ ഭീകരത കൊണ്ട് കൊല്ലുന്നു.

ധർണയെ അഭിസംബോധന ചെയ്തു കൊണ്ട് ടി. കബീർ മാസ്റ്റർ, പുഷ്പ രാജൻ മാസ്റ്റർ, Sfi ഏരിയ സെക്രട്ടറി ഷിബിൻതുടങ്ങിയവർ സംസാരിച്ചു.

Dyfi ബ്ലോക്ക് ട്രഷറർ സ: ശ്രീജിത്ത് കുട്ടശ്ശേരി അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി സ:ടി .പി. ഷമീം സ്വാഗതം പറഞ്ഞു.
എം.പി വൈശാഖ് നന്ദി പറഞ്ഞു

Comments are closed.