ഒന്നാം ക്ലാസ്സുകാരി വേദ ലക്ഷ്മിയുടെസ്നേഹവും , ആരാധനയും, MLA സനീഷ് കുമാറിനൊപ്പം


ചാലക്കുടി:മേലൂർ,തന്റെ കുട്ടി ആരാധികയെ നേരിൽ കാണാൻ എം എൽ എ സനീഷ് എത്തി കൈനിറയെ സമ്മാനങ്ങളുമായി.
അപ്രതീക്ഷിതമായി തന്റെ ഏറ്റവും പ്രിയപ്പെട്ട എം എൽ എ യെ നേരിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ഒന്നാം ക്ലാസുകാരിയായ വേദ ലക്ഷ്മി. എം എൽ എ സനീഷ് കുമാറിന്റെ കടുത്ത ആരാധികയാണ് ഈ കൊച്ചു മിടുക്കി. തെരഞ്ഞെടുപ്പു സമയത്ത് സനീഷ് കുമാർ ജയിക്കുന്നതിനു വേണ്ടി വിവിധ ദേവാലയങ്ങളിൽ പ്രാർത്ഥിക്കുകയും വഴിപാടുകൾ നേരുകയും ഈ കൊച്ചു മിടുക്കി ചെയ്തിരുന്നു. ജയിച്ചപ്പോൾ ആശംസകൾ നേർന്നുകൊണ്ട് തയ്യാറാക്കിയ വീഡിയോ എം എൽ എയുടെ ശ്രദ്ധയിൽ പെടുകയും തന്റെ കുട്ടി ആരാധികയെ കാണുകയും ചെയ്യുകയായിരുന്നു. സമ്മാനമായി മിഠായിയും പഠനോപകരണങ്ങളും നൽകി. എം എൽ എ വീട്ടിൽ വന്ന് കണ്ടതിന്റെ സന്തോഷത്തിലാണ് വേദ ലക്ഷ്മിയും കുടുംബവും. അച്ഛനും അമ്മയും ഇടതു പക്ഷ അനുഭാവികൾ ആണെങ്കിലും മകളുടെ ഇഷ്ടങ്ങൾക്ക് എതിർക്കാരില്ലെന്നു മാതാപിതാക്കൾ അഭിപ്രായപ്പെട്ടു.
മേലൂർ പഞ്ചായത്തിലെ കൂവകാട്ടു കുന്നിൽ ചെമ്മീക്കാടൻ ഷിബുവിന്റെയും ബിന്ദുവിന്റെയും ഏക മകളാണ് വേദ ലക്ഷ്മി.സോഷ്യൽ മീഡിയയിൽ സജീവമാണ് വേദ കുട്ടി. സ്വന്തമായി ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ട്.കുട്ടിയുടെ ഇൻസ്റ്റാഗ്രാo വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. മേലൂർ ജെ വൈ എൽ പി സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് വേദ ലക്ഷ്മി.
Comments are closed.