1470-490

ബിരിയാണി ചലഞ്ചും , പഠനോപകരണവും

ചാലക്കുടി:മേലൂർ,യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ബിരിയാണി ചാലഞ്ച് വഴി സമാഹരിച്ച പണം കൊണ്ട് വാങ്ങിയ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം എം എൽ എ സനീഷ് കുമാർ നിർവഹിച്ചു .
മേലൂർ പഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനായി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ നടത്തിയ ബിരിയാണി ചാലഞ്ച് വഴി സമാഹരിച്ച പണം കൊണ്ട് വാങ്ങിയ പഠനോപകരണങ്ങളുടെ സനീഷ് കുമാർ ജോസഫ് നിർവഹിച്ചു.
യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി നാല് മൊബൈൽ ഫോൺ, 300 പേർക്ക് പുസ്തക കിറ്റുകൾ , നിർധനരായ 20 കുട്ടികൾക്ക് ഒരു വർഷത്തേക്കുള്ള ലേബർ ഇന്ത്യയുടെ മുഴുവൻ തുക എന്നിവയാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ജിസ്‌മോൻ പോൾ, കോൺഗ്രസ് മേലൂർ മണ്ഡലം പ്രസിഡന്റ് NC തോമസ്,dcc ജനറൽ സെക്രട്ടറി pk ഭാസി,ബ്ലോക്ക് സെക്രട്ടറി പാപ്പച്ചൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വനജ ദിവാകരൻ,പഞ്ചായത്ത് മെമ്പർ ഷീജ പോളി
യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ ആശംസ് പി ദയാൽ,ഡെറിക് കെ ഡേവിഡ്,സൂരജ് സുകുമാരൻ,അരുൺ കുറ്റിപ്പുഴക്കാരൻ,സോണി പൗലോസ്,രാജേഷ് മേനോത്ത്,അമൽ എന്നിവർ പങ്കെടുത്തു.

Comments are closed.