ഓൺലൈൻ പഠനം മുടങ്ങില്ല


വളാഞ്ചേരി: എസ്എഫ്ഐ വളാഞ്ചേരി ഏരിയ കമ്മിറ്റി മൊബൈൽ ചലഞ്ചിലൂടെ സമാഹരിച്ച മൊബൈൽ ഫോണുകളുടെ വിതരണം എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ.എ സക്കീർ നിർവഹിച്ചു . ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി സങ്കടിപ്പിച്ച ചലഞ്ചിൽ ഏരിയയിലെ 100 നു മുകളിൽ വരുന്ന വിദ്യാർഥികൾക്കാണ് ഫോൺ ലഭ്യമാകുന്നത് .
കഴിഞ്ഞ അധ്യയനവർഷം ആരംഭിച്ച പ്രവർത്തനത്തിന്റെ തുടർച്ചയായി ഫസ്റ്റ് ബെൽ ഹെൽപ്പ് ലൈൻ മിഷൻ 2 ചലഞ്ച് വഴിയാണ് മൊബൈൽ ഫോണുകൾ സമാഹരിച്ചത്. നേരത്തെ തന്നെ 500 ൽ പരം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൈമാറിയിരുന്നു.
കാട്ടിപ്പരുത്തി GLP സ്കുളിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ.എ സക്കീർ സ്കൂളിലെ ഹെഡ്മാസ്റ്റർ രവി മാഷിന് ഫോൺ കൈമാറി ഉദ്ഘാടനം ചെയ്തു.
PTA പ്രസിഡന്റ് ഇബ്രാഹിം CH, മുതാംസ് ടീച്ചർ, OSA പ്രസിഡന്റ് ആഷിഖ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഏരിയ സെക്രട്ടറി എം.സുജിൻ സ്വാഗതവും, ഏരിയ പ്രസിഡന്റ് വി പി സബിനേഷ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറിയേറ്റ് മെമ്പർ മീനാക്ഷി നന്ദി പറഞ്ഞു.
Comments are closed.